ദുബായ്/കണ്ണൂർ∙ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് എൻആർഐ ചേംബർ പുരസ്കാരം നേടുന്ന ഗൾഫിലെ ആദ്യ മലയാളി വ്യവസായിയായി മുസ്തഫ മുള്ളിക്കോട്ട്ട്. കണ്ണൂർ നോർത്ത് മലബാർ ചേംബർ ആസ്ഥാനത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂർ ബർണശ്ശേരി സദേശിയായ മുസ്തഫ മുള്ളിക്കോട്ട് യുഎഇ ലെ അലൂമിനിയം നിർമാണ രംഗത്തെ ഏറ്റവും പ്രശസ്ത ഗ്രൂപ്പായ സിറാജ് ഇന്റർനാഷനൽ അലൂമിനിയം എംഡിയാണ്.
വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ കണ്ണൂരിലും യു.എ.ഇയിലും നിറ സാന്നിധ്യമാണ്. മുസ്തഫ മുള്ളിക്കോട്ടിന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ പരിയാരം എം.എം ആർട്സ് ആൻഡ് സയൻസ് കോളജ് നിലനിൽക്കുന്ന എം.എം നോളജ് വില്ലേജ് സ്വകാര്യ മേഖലയിലെ വടക്കൻ മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയങ്ങളിലൊന്നാണ്. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് യു.എ.ഇ ലെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സംരഭകനുള്ള പുരസ്കാരം ദുബായിൽ നടന്ന ചടങ്ങിൽ ഇദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഗൾഫിലെ വ്യവസായ രംഗത്ത് 40 വർഷത്തിലേറെയായി വ്യക്തി മുദ്ര പതിപ്പിച്ച മുസ്തഫ മുള്ളികൊട്ടിനെ നേരത്തെയും നിരവധി പുരസ്കാരങ്ങൾ തേടിയെത്തിരുന്നു .
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലം ദുബായിലെ അംബര ചുംബികളായ അത്യാഡംബര കെട്ടിടങ്ങൾക്ക് രൂപവും ഭാവവും നിരണയിക്കുന്ന അലൂമിനിയം ഫസാദ് നിർമാണ രംഗത്തെയും അതിസങ്കീർണമായ രാജ്യത്തെ വമ്പൻ നിർമാണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നതുമാണ്. ബഹുരാഷ്ട്ര കമ്പനികളുടെ കൂറ്റൻ കെട്ടിട രൂപകല്പനയിലും നിർമാണത്തിലും സിറാജ് ഗ്രൂപ്പിന്റെ എൻജിനീയറിങ് വൈദഗ്ധ്യവും നൈപുണ്യവും ഏറെ പ്രശസ്തമാണ്. മുസ്തഫ മുള്ളിക്കോട്ടിന്റെ സാരഥ്യത്തിൽ സിറാജ് ഗ്രൂപ് മിഡ്ഡിൽ ഈസ്റ്റിൽ അതിവേഗം വളരുന്ന കമ്പനികളിൽ ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. കണ്ണൂർ കേന്ദ്രമായുള്ള ജീവകാരുണ്യ രംഗത്തെ തണൽ വീട് യു . എ .ഇ ചാപ്റ്റർ സാരഥിയാണ്. കണ്ണൂർ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വിദ്യാഭാസ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മുസ്തഫ മുള്ളിക്കോട്ട് .
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക