അബുദാബി∙ യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിൽ (യുപിഐ) തയാറാക്കിയതാണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം. ഇന്ത്യയുടെ റൂപേ കാർഡാണ് ജെയ്വാൻ തയാറാക്കിയിരിക്കുന്നത്. ആദ്യ ജെയ്വാൻ കാർഡ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.
സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷെയ്ഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കും കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ജെയ്വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ നൽകിയത് ഇന്ത്യയുടെ നാഷനൽ പേയ്മെന്റ് കോർപറേഷനാണ്. ജെയ്വാൻ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും റൂപേ കാർഡ് ഉപയോഗിച്ച് യുഎഇയിലും ഇനി മുതൽ പണമിടപാടുകൾ നടത്താം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക