പരസ്പ്പരം ഒന്നുചേരാൻ ആഗ്രഹിക്കുന്നവരുടെ ദിവസമാണല്ലോ വാലെന്റൈൻസ് ഡേ. മറ്റുചിലർക്ക് കുറേകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഇഷ്ടം മറ്റൊരാളോട് പറയുവാൻ കൂടി കാത്തിരിക്കുന്ന ദിവസമാകാം. എല്ലാ ദിവസത്തെയുംപോലെ ഈ ദിവസത്തിനും ഒരു ചരിത്രം പറയാനുണ്ട്.
പണ്ട് ക്ലോഡിയസ് എന്നൊരു ചക്രവർത്തി റോം ഭരിച്ചിരുന്ന സമയം. ചക്രവർത്തി ഒരു പ്രത്യേക തരാം തീരുമാനം എടുത്തു. അതായത് വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേ മനസ്സിൽ ഉള്ളുവെന്നും, യുദ്ധത്തിൽ ഒരു താല്പര്യമോ ആവേശമോ അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതുകൊണ്ട് ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു.
പക്ഷേ, അന്നത്തെ കത്തോലിക്കാ സഭയുടെ ബിഷപ്പ് ആയിരുന്ന വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കുമായിരുന്നു. എന്നാൽ ഈ വിവരം എങ്ങനെയോ അറിഞ്ഞ ക്ലോഡിയസ് ചക്രവർത്തി ബിഷപ്പ് വാലൻന്റൈനെ ജയിലിൽ അടച്ചു. എന്നാൽ വാലൻന്റൈൻ ജയിലറുടെ കാഴ്ചയില്ലാത്ത കഴിയാത്ത മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ഉത്തരവ് നൽകി.
ശിക്ഷ നടപ്പിലാക്കാൻ കൊണ്ടുപോകുന്നതിന് മുൻപായി ബിഷപ്പ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് ഒരു കുറിപ്പ് എഴുതിവെച്ചു- “ഫ്രം യുവർ വാലൻന്റൈൻ”. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഒരാഴ്ച കാലം- ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകൾ. ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, കിസ് ഡേ, ഹഗ് ഡേ ചോക്ലേറ്റ് ഡേ, പ്രോമിസ് ഡേ, ടെഡ്ഡി ഡേ…. പക്ഷെ, പ്രണയിക്കാൻ, അല്ലെങ്കിൽ ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നു പറയാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമുണ്ടോ? ഒരാളെ ഇഷ്ടമാണെന്നു പറയാൻ ഒരു വാലെന്റൈൻസ് ഡേ ദൂരം കാത്തിരിക്കേണ്ടതുണ്ടോ ?
നിങ്ങളുടെ ഉള്ളിൽ തോന്നിയ ഇഷ്ടം ആത്മാർത്ഥമാണെങ്കിൽ, അതിൽ കളങ്കമില്ലെങ്കിൽ ആ ഇഷ്ടം തുറന്നുപറയാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതു ദിനവും വാലൻന്റൈൻ ദിനം പോലെ ഭംഗിയുള്ളതായിരിക്കും അല്ലെ?
അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊന്നാണ് ഒരുമിച്ചു മുന്നോട്ടുപോകാൻ കഴിയുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ പരസ്പ്പരം ബഹുമാനിച്ച് കൊണ്ടുള്ള തീരുമാനം എടുക്കുക എന്നുള്ളതും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം