ദുബൈ: റഷ്യൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് 55 ടൺ സഹായവസ്തുക്കൾകൂടി എത്തിച്ച് യു.എ.ഇ. 360 പോർട്ടബ്ൾ ജനറേറ്ററുകൾ, വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി 5000 ലാപ്ടോപ്പുകൾ, ബ്ലാങ്കറ്റുകൾ ഉൾപ്പെടെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ, മെഡിക്കൽ സഹായവസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന സഹായങ്ങളാണ് യു.എ.ഇ കൈമാറിയത്. ലോകവ്യാപകമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സഹായങ്ങൾ പോളണ്ട് വഴിയാണ് യുക്രെയ്നിൽ വിതരണം ചെയ്യുക. സംഘർഷം ഉടലെടുത്തശേഷം 100 ദശലക്ഷം ഡോളറിന്റെ സഹായമാണ് ഇതുവരെ യു.എ.ഇ സംഭാവന ചെയ്തത്. അവശ്യ ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്സിറ്റി ജനറേറ്ററുകൾ, ആംബുലൻസ്, വിദ്യാഭ്യാസ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ യുക്രെയ്നിലേക്ക് എത്തിക്കാനായി യു.എ.ഇ പ്രത്യേക വ്യോമപാതയും തുറന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക