ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ മാത്രമല്ല. ചരിത്രരേഖകളിൽ ഈ ദിവസത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ ഒന്നടങ്കം നടുക്കിയ, കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്ന ദിനം കൂടിയാണ്. ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ്. സേനാംഗങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് അഞ്ചു വയസ്സ് തികയുകയാണ്.
2019 ഫെബ്രുവരി 14-നാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നു മടങ്ങിയ സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിനുനേരേ അവന്തി പുരയ്ക്കടുത്ത് ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറുമുണ്ടായിരുന്നു.
സൈനികരെ കൊണ്ടുപോകുന്നതിന് സിആർപിഎഫ് ആഭ്യന്തര വകുപ്പിനോട് അഞ്ച് വിമാനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമാക്കിയില്ലെന്നും ഇതുകാരണം ജവാന്മാർക്ക് റോഡ് വഴി കോൺവോയ് ആയി സഞ്ചരിക്കേണ്ടി വന്നുവെന്നും ഇത് ഭീകരാക്രമണത്തിലേക്കു വഴിവച്ചുവെന്നും ജമ്മുകശ്മീരിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. ഇക്കാര്യം താൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മൗനം പാലിക്കുവാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് പറഞ്ഞതെന്നും വയറിന് നല്‍കിയ അഭിമുഖത്തിൽ മാലിക് പറഞ്ഞു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിനു പിന്നിൽ. ഭീകരാക്രമണം നടന്നു 12-ാംദിവസം ഫെബ്രുവരി 26-ന് ഇന്ത്യ പാകിസ്താനെതിരേ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു.
ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കാൻ കഴിയാത്ത ദിനം കൂടിയാണ് ഫെബ്രുവരി 14.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം