റിയാദ്: പരിക്കിനെ തുടർന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന സൗദി ക്ലബ് അൽ ഹിലാലിന്റെ ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ റിയാദിൽ തിരിച്ചെത്തി. കാൽമുട്ടിലെ ലിഗമെൻറിൽ വിള്ളലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ നെയ്മർ ഫുട്ബാളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ബ്രസീലിൽ ശസ്ത്രക്രിയക്ക് വിധേയനായി. സുഖം പ്രാപിച്ച ശേഷം അവിടെ തന്നെ ഫുട്ബാൾ പരിശീലനം തുടർന്നുവരികയായിരുന്നു. ഈ സീസണിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് നെയ്മർ അൽ ഹിലാലിൽ ചേർന്നത്. ശേഷം അഞ്ച് മത്സരങ്ങളിൽ മാത്രമാണ് നെയ്ർ അൽഹിലാൽ ജഴ്സിയിൽ ഇറങ്ങിയത്. 2025 വരെ അൽ ഹിലാലുമായി നെയ്മറിന് കരാറുണ്ട്. പരിശീലനം തുടരുമെങ്കിലും അടുത്ത സീസണിന് മുമ്പ് അൽ ഹിലാലിനായി നെയ്മർ പന്തുതട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
Read more:
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക