ദുബൈ: അബൂദാബിയിൽ പണിപൂർത്തിയായ കൂറ്റൻ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വിഗ്രഹ പ്രതിഷ്ഠ കാലത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണിത്.അബൂദബി – ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയിൽ പണിതീർത്ത ക്ഷേത്രത്തിന് യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്കരിച്ച് 7 ഗോപുരങ്ങളാണുള്ളത്. ബോച്ചസന്യാസി അക്സര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്ഥക്ക് ചുവടെയാണ്ക്ഷേത്രം. മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകൾക്ക് നേതൃത്വം നല്‍കും. പൊതുജനങ്ങൾക്ക് പ്രവേശനം ഈ മാസം 18 മുതലാണ്. ഒരേസമയം എണ്ണായിരം മുതൽ പതിനായിരം പേർക്ക് പ്രവേശിക്കാം
അബൂദബി ഭരണകൂടം സൗജന്യമായി നൽകിയ 27 ഏക്കർ സ്ഥലത്താണ് ക്ഷ്രേത്രം തല ഉയർത്തി നിൽക്കുന്നത്. 13 ഏക്കറിലാണ് ക്ഷേത്രം. 14 ഏക്കറിൽ പൂന്തോട്ടവും പാർക്കിങും മറ്റു സൗകര്യങ്ങളും. 2019 ഡിസംബറിലാണ ക്ഷേത്രനിർമ്മാണം തുടങ്ങിയത്.
നിർമ്മാണ ചെലവ് ഏതാണ്ട് ഏഴായിരം കോടി രൂപ വരും. പിങ്ക്, വെള്ള മാര്‍ബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത ശിൽപങ്ങൾ ചേര്‍ത്തുവെച്ച് നിർമാണം. 12,550 ടണ്‍ റെഡ് സ്റ്റോൺ , 5000 ടണ്‍ ഇറ്റാലിയൻ മാർബിൾ എന്നിവ നിർമാണത്തിനായി ഉപയോഗിച്ചു. 108 അടിയാണ് ഉയരം.1500 തൊഴിലാളികള്‍ നിത്യവും നിർമാണത്തിൽ പങ്കാളികളായി.
- ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള യോഗത്തിനിടെ ഗതാഗത കമ്മീഷണറിനെ ശാസിച്ച് മന്ത്രി ഗണേഷ് കുമാർ
- പൊലീസ് ജീപ്പ് തല്ലിതകര്‍ത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് നിധിന് പുല്ലന് ജാമ്യം
- യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
- ഗസ്സയിലെ വെടിനിർത്തലും ബന്ദിമോചനവും ; അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ ഈജിപ്തിൽ
- ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റ്; അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
രാജസ്ഥാനിലെയും ഗുജറാത്തിലെയും 2000 ശില്പികള് കൊത്തിയെടുത്ത ശിലകൾ കണ്ടെയ്നറുകളിൽ യു.എ.ഇയിൽ എത്തിച്ച്കൂട്ടിയോജിപ്പിക്കുകയായിരുന്നു. സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കാതെയാണ് നിർമാണം. പുരാണകഥകളാൽ സമ്പന്നമാണ് ഷേത്രം. രാമായണം, ശിവപുരാണം, മഹാഭാരതം, അയ്യപ്പ ചരിതം, ശബരിമല ക്ഷേത്രം, പതിനെട്ടാം പടി, അയ്യപ്പൻ എന്നിവയും ഇവിടെ ഇതൾ വിരിയുന്നു. അറബ് – ചൈനീസ് – മൊസപ്പട്ടോമിയൻ സംസ്കാര മുദ്രകൾ ഉൾച്ചേർന്ന ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക