അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിലെ ഇന്ത്യൻ സംഘടനകൾ ഒരുക്കുന്ന സ്വീകരണ പരിപാടിക്ക് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ തുടക്കം. സ്റ്റേഡിയത്തിൽ 35000 പേരാണ് മോദിയെ കാണാൻ എത്തിയിരിക്കുന്നത്. ബിജെപി അനുകൂല പ്രവാസി സംഘടനയായ ഐപിഎഫ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകർ. യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന് സ്വീകരണ വേദിയിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നു. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന അഹ്ലൻ മോദി പരിപാടിക്ക് പുറമെ ദുബായിലെ ലോക സർക്കാർ ഉച്ചകോടിയിലും നാളെ(14) നടക്കുന്ന ബാപ്സ് ഹിന്ദു ശിലാ ക്ഷേത്രം ഉദ്ഘാടന ചടങ്ങിലും മോദി പങ്കെടുക്കും.
നേരത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗാഢമായ ആശ്ലേഷണത്തിലൂടെ മോദിയെ പ്രസിഡന്റ് സ്വീകരിച്ചു. ഊഷ്മളമായ സ്വാഗതത്തിന് മോദി നന്ദി പറഞ്ഞു. നിങ്ങളെ കാണാൻ ഞാൻ ഇവിടെ വരുമ്പോഴെല്ലാം ഞാനെന്റെ കുടുംബത്തെ കാണാൻ വന്നതായി തോന്നുന്നു. നമ്മൾ കഴിഞ്ഞ 7 മാസങ്ങളിൽ 5 തവണ കണ്ടുമുട്ടി. ഇത് വളരെ അപൂർവമാണ്. നമ്മുടെ അടുത്ത ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു–അദ്ദേഹം പറഞ്ഞു.
അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ നേരത്തെ റജിസ്റ്റർ ചെയ്ത 35,000 പേർക്കാണ് പ്രവേശനം. ആളുകൾ ഉച്ചയോടെ തന്നെ സ്റ്റേഡിയത്തിലെത്തി. ഇവിടേയ്ക്കുള്ള റോഡുകളിലെല്ലാം നീണ്ട വാഹനിരകളാണ് ഉണ്ടായിരുന്നത്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക