പത്തനംതിട്ട ∙ പന്തളം രാജകുടുംബാംഗവും കൊട്ടാര നിർവാഹക സംഘം മുൻ പ്രസിഡന്റുമായിരുന്ന പി.ജി.ശശികുമാര വർമ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു.
രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നു പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു. ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ നിലപാട് എടുത്ത ശശികുമാര വർമ നാമജപയാത്രയ്ക്കു നേതൃത്വവും നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക