കുവൈത്ത് സിറ്റി ∙ നായർ സർവീസ് സൊസൈറ്റി കുവൈത്ത് ഏർപ്പെടുത്തിയ പ്രഥമ മന്നം പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് സമ്മാനിച്ചു. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ പുരസ്കാരം കൈമാറി. എൻ. എസ്. എസ്. കുവൈത്ത് പ്രസിഡന്റ് അനീഷ് നായർ, സെക്രട്ടറി കാർത്തിക് നാരായണൻ എന്നിവരും സംബന്ധിച്ചു. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെ മറുപടി പ്രസംഗത്തിൽ യൂസഫലി അനുസ്മരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നൽകി വരുന്ന സംഭാവനകളെ മാനിച്ച് പ്രമുഖ്യ വ്യക്തിത്വങ്ങൾക്ക് നൽകുന്നതിനായി കുവൈത്ത് നായർ സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. എൻ. എസ്. എസ് കുവൈത്ത് കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക