ന്യൂഡല്‍ഹി: തങ്ങള്‍ അധികാരത്തില്‍ വന്നാല്‍, സ്വാമിനാഥന് കമ്മിഷന് ശുപാര്‍ശ ചെയ്ത പ്രകാരം കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമം പാസ്സാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. താങ്ങുവില നിയമം പാസ്സാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഇങ്ങനെ ഉറപ്പു നല്‍കിയിരിക്കുന്നത്.
” ഇതാണ് കോണ്‍ഗ്രസിന്റെ ആദ്യ ഉറപ്പ്. ഈ നിയമം നടപ്പാക്കുകയാണെങ്കില്‍ രാജ്യത്തെ 15 കോടി കര്‍ഷകരുടെ കുടുംബങ്ങളുടെ ജീവിതം രക്ഷപ്പെടും.”-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
മിനിമം താങ്ങുവില എന്ന ന്യായമായ ആവശ്യം അംഗീകരിക്കുന്നതിനു പകരം കര്‍ഷകര്‍ക്കു നേരെ ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും അവരെ ജയിലിലടയ്ക്കുകയുമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആക്ഷേപിച്ചു. അംബികാപൂരില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്തെ ചെറുകിട ബിസിനസ്സുകാരെ നശിപ്പിക്കാനുള്ള ആയുധമാക്കി ജി.എസ്.ടിയെയും നോട്ട് നിരോധനത്തെയും മോദി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.