ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റ് നല്‍കാമെന്ന് ആം ആദ്മി പാർട്ടി. രാജ്യതലസ്ഥാനത്ത് ഒരു സീറ്റ് പോലും കോണ്‍ഗ്രസ് അർഹിക്കുന്നില്ലെന്ന് പരിഹസിച്ചായിരുന്നു സീറ്റ് വാഗ്ദാനം.
‘മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസ് ഡല്‍ഹിയില്‍ അർഹിക്കുന്നില്ല. പക്ഷേ സഖ്യത്തിന്റെ ധർമ്മം പരിഗണിച്ച് ഞങ്ങള്‍ ഒരു സീറ്റ് വാഗ്ദാനം നല്‍കുകയാണ്. കോണ്‍ഗ്രസ് പാർട്ടി ഒരു സീറ്റിലും എ.എ.പി ആറു സീറ്റിലും മത്സരിക്കും’, എ.എ.പി എം.പി സന്ദീപ് പതക് പറഞ്ഞു.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്‍പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവൻ സീറ്റിലും ബി.ജെ.പി.യായിരുന്നു വിജയിച്ചിരുന്നത്. 22 ശതമാനം വോട്ടുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും എ.എ.പി മൂന്നാം സ്ഥാനത്തുമായിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി എ.എ.പി മിന്നുംവിജയം നേടി.
പഞ്ചാബിലെ 13 സീറ്റിലും ഛത്തീഗഡിലെ ഒരു സീറ്റിലും എഎപി മത്സരിക്കുമെന്ന് കഴിഞ്ഞയാഴ്ച അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ എ.എ.പി ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















