×

ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു

google news
Gs

ന്യൂഡല്‍ഹി: ഇരുനൂറിലേറെ കർഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഡല്‍ഹി ചലോ' കർഷക മാർച്ച്‌ പുരോഗമിക്കുന്നു. അതിർത്തികളെല്ലാം പോലീസ് അടച്ചെങ്കിലും ബാരിക്കേഡുകള്‍ ഭേദിച്ചാണ് കർഷകർ ഡല്‍ഹിയിലേക്ക് നീങ്ങുന്നത്.

   

ഹരിയാന അതിർത്തിയായ ശംഭുവില്‍ പോലീസ് കർഷകർക്കു നേരെ കണ്ണീർവാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകള്‍ മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. നേരത്തേ ഇവിടെ നിന്ന് കർഷകരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

    

Read more....

    

കർഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിൻവലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയർത്തിയാണ് പുതിയ പ്രക്ഷോഭം .