കണ്ണൂർ :നിരവധി പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.അഴീക്കോട് കപ്പക്കടവ് നിച്ചിത്തോട് സ്വദേശി കളത്തില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാനെ(23)യാണ് സൈബര്‍ പോലീസ് എസ്.എച്ച്.ഒ. ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.വ്യാജ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി നിരവധി പെൺകുട്ടികളോട് അടുപ്പം കാണിക്കുകയും തുടർന്ന് ഫോട്ടോ കൈക്കലാക്കിയതിനുശേഷമാണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
ഏച്ചുര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി കണ്ടുപിടിച്ചു.ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി രണ്ട് ഫോണുകളും നാല് സിം കാര്‍ഡുകളും ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ചെന്നൈയില്‍നിന്ന് അഴീക്കോട്ട് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി പിടികൂടുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ് ചന്ദ്രന്, ഉദയകുമാര്‍, എ.എസ്.ഐ. ജ്യോതി, എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ. അജിത്ത് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക