തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്കോം ഫയ: 80 ന്‍റെ നേതൃത്വത്തില്‍ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി (ഒഎന്‍ഡിസി) ബന്ധപ്പെട്ട സെമിനാര്‍ ബുധനാഴ്ച നടക്കും.
‘ഡിമിസ്റ്റിഫൈയിംഗ് ഒഎന്‍ഡിസി: ബിയോണ്ട് മിത്ത്സ് ആന്‍റ് ഹൈപ്സ്’ എന്ന വിഷയത്തിലാണ് സെമിനാര്‍.
ഉത്പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാന്‍ സംരംഭകരെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്ലാറ്റ് ഫോമാണ് ഒഎന്‍ഡിസി.
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്ളോര്‍ ഓഫ് മാഡ്നസി’ല്‍ നടക്കുന്ന സെമിനാറില്‍ റാപ്പിഡോര്‍ സിഇഒ തോംസണ്‍ സ്കറിയ തയ്യില്‍, ഒഎന്‍ഡിസി സീനിയര്‍ വൈസ് പ്രസിഡന്‍റ് നിതിന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.
ഒഎന്‍ഡിസി യുടെ വിവിധ വശങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇ-കൊമേഴ്സ് മേഖലയിലെ സാധ്യതകളേയും അവസരങ്ങളേയും കുറിച്ചറിയാന്‍ സെമിനാര്‍ വേദിയൊരുക്കും.
നാസ്കോം ഫയ: 80 സംഘടിപ്പിക്കുന്ന ഓപ്പണ്‍ടെക് സെമിനാറിന്‍റെ 112-ാം പതിപ്പാണിത്.
രജിസ്ട്രേഷന്: https://www.fayaport80.com/events/4524227f-c7f6-4717-b0a8-d6ab063a3ee6