ക്ഷീണവും, തളർച്ചയും അനുഭവപ്പെടുന്നുണ്ടോ? അനീമിക്കാണോ എന്ന് പരിശോധിക്കാം

ശരീരത്തിന് നിരവധി വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ നിശ്ചിത അളവിൽ ആവശ്യമാണ്. ഇന്ത്യക്കാരിൽ ഏറ്റവും കുറവായി കാണുന്നത് ഇരുമ്പിന്റെ അംശമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച എന്ന് അറിയപ്പെടുന്നത്. 

ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്.

ചുവന്ന രക്താണുക്കൾ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നു. ശരീരത്തിലെ കോശങ്ങൾക്കെല്ലാം ഓക്സിജൻ ആവശ്യമാണ്. ഇവ രക്തത്തിൽ നിന്നാണ് ലഭിക്കുന്നത്. ഇത് ആവശ്യത്തിന് ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ക്ഷീണം, തളർച്ച, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടും.

അനീമിയയുടെ ലക്ഷണങ്ങൾ

  • ക്ഷീണം
  • തളർച്ച
  • വിളറിയ ചർമം
  • ക്രമംതെറ്റിയ ഹൃദയസ്പന്ദനം
  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
  • തലചുറ്റൽ
  • പേശീവേദന
  • നെഞ്ചിൽ വേദന
  • കെെകാലുകൾക്ക് തണുപ്പ്
  • നഖം പൊട്ടിപ്പോവൽ
  • മുടികൊഴിച്ചിൽ
  • നാവിന് വീക്കം തുടങ്ങിയവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

അനീമിയ ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ

  • ശരീരത്തിന്റെ പ്രതിരോധശേഷിയെ കുറയ്ക്കുന്ന രോ​ഗങ്ങൾക്ക് അടിമപ്പെടാം.
  • വിഷാദം ഉണ്ടാകാം.
  • പ്രതിരോധശേഷി കുറയാം.
  • അണുബാധയ്ക്കുള്ള സാധ്യത കൂടുന്നു.
  • ​ഗർഭിണികളിൽ നേരത്തെയുള്ള, കുഞ്ഞിന്റെ വളർച്ച പൂർത്തിയാവാതെയുള്ള പ്രസവം ഉണ്ടാകാം.
  • തൂക്കക്കുറവുള്ള കുഞ്ഞുണ്ടാകാം.
  • ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നത് ഹൃദയത്തിന്റെ രക്തം പമ്പിങ്ങിന് സ്ട്രെിൻ ഉണ്ടാക്കുകയും ഹൃദയപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത വർധിക്കുകയും ചെയ്യാം.
  • കുട്ടികളിൽ വളർച്ചയുടെ നാഴികക്കല്ലുകൾ വികസിക്കാൻ വെെകുകയും ചെയ്യാം. 

പരിഹാരം ​​​​

രക്തപരിശോധനയിലൂടെ ഇരുമ്പിന്റെ അളവ് എത്രയാണെന്ന് കണ്ടെത്താം. ഇരുമ്പിനെ ആ​ഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കും. സപ്ലിമെന്റുകൾ നൽകിയാണ് ഹീമോ​ഗ്ലോബിൻ കുറവിനെ ചികിത്സിക്കാറുള്ളത്.

ഇരുമ്പിന്റെ അളവ് ഉയർന്നാൽ ശരീരത്തിന് സുഖം അനുഭവപ്പെട്ടു തുടങ്ങും. മാസങ്ങളോളം സപ്ലിമെന്റുകൾ കഴിക്കേണ്ടി വരും. ചിലരിൽ സപ്ലിമെന്റുകൾ കഴിക്കുന്നത് ചില പാർശ്വഫലങ്ങൾക്ക് ഇടയാക്കും. മലബന്ധം, ഓക്കാനം, ഛർദി, വയറിളക്കം, നെഞ്ചെരിച്ചിൽ തുടങ്ങിയവയാണ് അവ.

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ 

  • ചിക്കൻ, ഷെൽഫിഷ്, ടർക്കി, താറാവ്
  • ചുവന്ന മാംസം, പൗൾട്രി
  • ഇരുണ്ട പച്ചനിറമുള്ള ഇല വർ​ഗങ്ങളായ ബ്രോക്കോളി, ചീര എന്നിവ
  • പയറുവർ​ഗങ്ങൾ
  • ഇരുമ്പ് അടങ്ങിയ മുഴുധാന്യങ്ങളും മറ്റ് ധാന്യങ്ങളും
  • എല്ലാത്തരം ഡ്രെെഫ്രൂട്ട്സും
  • ഷെൽഫിഷ്, കക്ക, കടുക്ക എന്നിവ

Read more….

ഇമ്മ്യൂണിറ്റി കൂട്ടാൻ കുടിക്കാം ഈ കിടിലം ജ്യൂസുകൾ

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? വെരിക്കോസ് വെയ്‌നിന്റെ ആരംഭമാണ്

Measles കുട്ടികൾക്ക് ജലദോഷവും പനിയും: ലക്ഷണം തള്ളി കളയരുത്, അഞ്ചാം പനിക്ക് സാധ്യത

നിങ്ങൾക്ക് യൂറിക്ക് ആസിഡ് ഉണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്

കൊളസ്‌ട്രോൾ കുറയാൻ ഇനി ഗുളിക കഴിക്കണ്ട: ഇവ ശ്രദ്ധിക്കു