×

ഇമ്മ്യൂണിറ്റി കൂട്ടാൻ കുടിക്കാം ഈ കിടിലം ജ്യൂസുകൾ

google news
aadfde

ഇമ്മ്യൂണിറ്റി ഇല്ലായ്‌മ ശരീരത്തെ കൂടുതൽ ക്ഷീണത്തിലേക്കും, രോഗങ്ങളിലേക്കും കൊണ്ടെത്തിക്കും. ചിലർക്കാകട്ടെ എപ്പോഴും എന്തെങ്കിലുമൊക്കെ അസുഖങ്ങൾ കാണും. ശരീരത്തിലേക്ക് എത്തുന്ന വൈറസുകളെ പ്രതിരോധിക്കാനും, ശരീരത്തെ സംരക്ഷിക്കുവാനും ഇമ്മ്യൂണിറ്റി ആവിശ്യമാണ്. 

ഇമ്മ്യൂണിറ്റി ലഭ്യമാകുന്ന ജ്യൂസുകൾ 

എ ബി സി 

ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസ് - ABC detox drink എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഈ ഡ്രിങ്ക്. കരള്‍, വൃക്ക, കുടല്‍ എന്നിവിടങ്ങളില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഈ ഡ്രിങ്ക് സഹായിക്കും. 

ബീറ്റ്റൂട്ട് - വൈറ്റമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട്. പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ പുറംതള്ളാനും ഇവ സഹായിക്കും.

ആപ്പിള്‍ - വൈറ്റമിന്‍ എ, ബി1, ബി2, ബി6, ഫോളേറ്റ്, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയതാണ് ആപ്പിള്‍. പിത്തരസം ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ഫ്ലവനോയ്ഡ് ആപ്പിളില്‍ ഉണ്ട്. 

കാരറ്റ് - വൈറ്റമിന്‍ എ, ബി1, ബി2, ബി3, പാന്തോതെനിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നിഷ്യം, സെലനിയം എന്നിവയെല്ലാം കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ എ ഏറെ സഹായകമാണ്. 

മൂസമ്പി, പൈനാപ്പിൾ, ഗ്രീൻ ആപ്പിൾ

വിറ്റാമിൻ സി, കാൽസ്യം എന്നിവയുടെ കലവറയാണ് ഈ ജ്യൂസ്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ജ്യൂസ് തയ്യാറാക്കുവാൻ 2 മൂസമ്പി, 250 ഗ്രാം പൈനാപ്പിൾ, അരിഞ്ഞ ഗ്രീൻ ആപ്പിൾ എന്നിവ ഒരിമിച്ച് ചേർത്ത് അടിച്ചെടുക്കുക. നിങ്ങൾക്ക് കുറച്ച് കല്ലുപ്പും അതിലേക്ക് ചേർക്കാം.

കിവി, സ്ട്രോബെറി, ഓറഞ്ച്

ഈ ജ്യൂസ് ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതുമാണ്. ഇത് രക്തസമ്മർദ്ദത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും കൂടുതൽ രോഗങ്ങൾ പിടിപ്പെടുന്നത് തടയുന്നതിനും സഹായിക്കുന്നു. ഈ ജ്യൂസ് ഉണ്ടാക്കാൻ 1 കപ്പ് സ്ട്രോബെറി, 2 കിവി പഴങ്ങൾ തൊലി കളഞ്ഞത്, 1 ഓറഞ്ച്, അര കപ്പ് വെള്ളം, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് യോജിപ്പിക്കുക.

മഞ്ഞൾ, ഇഞ്ചി, നാരങ്ങ, ഓറഞ്ച്

ഈ ഘടകങ്ങളെല്ലാം ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളും വീക്കം തടയുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നിറഞ്ഞതാണ്. ജ്യൂസ് ഉണ്ടാക്കാൻ, എല്ലാ ചേരുവകളും ചേർത്ത് മിശ്രിതമാക്കുക. ജ്യൂസ് കുടിക്കാൻ തയ്യാറാണ്.

വെള്ളരിക്ക, ചീര, സെലറി, ഇഞ്ചി, നാരങ്ങ

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കാൻ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ പച്ച ഇലക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഇത് വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ജ്യൂസ് ഉണ്ടാക്കാൻ, 2 തൊലി കളഞ്ഞ വെള്ളരി, 100 ഗ്രാം ചീര ഇല, 4 സെലറി തണ്ടുകൾ, ഒരു ഇഞ്ച് കഷണം ഇഞ്ചി എന്നിവ ഒരുമിച്ച് ചേർത്ത് മിശ്രിതമാക്കുക. നിങ്ങൾക്ക് കുറച്ച് നാരങ്ങ നീരും ഇതിലേക്ക് ചേർക്കാം.

Read more....

സെർവിക്കൽ ക്യാൻസർ ലൈംഗിക ബന്ധത്തിലൂടെ പകരുമോ?

രാത്രിയിൽ കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

കഴുത്തിന്റെ വലതുഭാഗത്ത് വേദന അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇവയാണ്

മീഡിയൻ ഞരമ്പ് ഞെരുങ്ങി പോയിട്ടുണ്ടോ? കൈപ്പത്തിയിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പൊണ്ണത്തടിയും കുടവയറും പെട്ടന്ന് കുറയും: ഈ ഭക്ഷണങ്ങൾ ശീലമാക്കൂ