ബുൾഡോസർ ആക്ഷൻ ഇന്ത്യ മുഴുവൻ നടന്നു കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകൾ നൽകാതെ വീടുകൾ പൊളിച്ചു കൊണ്ടിരിക്കുന്നു.
ഉജ്ജയിൻ മുൻസിപ്പൽ കോർപ്പറേഷൻ യാതൊരു വിധ നിയമ നടപടികളുമില്ലാതെ വീടുകൾ പൊളിച്ചു മാറ്റികൊണ്ടിരിക്കുകയാണ്. തന്റെ വീട് നിയമ പിൻബലമില്ലാതെ പൊളിച്ചു മാറ്റിയതിനെ തുടർന്ന് രാധാ ലാംഗ്രി എന്ന സ്ത്രീ കോടതിയെ സമീപിച്ചിരുന്നു. തനിക്ക് നഷ്ടപരിഹാരം വേണമെന്നും രാധ ആവശ്യപ്പെട്ടിരുന്നു.
അനധികൃതമായി വീടുകൾ പൊളിക്കുന്നത് സംബന്ധിച്ച കേസിൽ മധ്യപ്രദേശ് ഹൈക്കോടതി ബന്ധപ്പെട്ട മുനിസിപ്പൽ അധികാരികൾക്കെതിരെ “അച്ചടക്ക നടപടിക്ക്” നിർദേശിക്കുകയും ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു
വിധി പ്രഖ്യാപിക്കുന്നതിനൊപ്പം ജസ്റ്റിസ് വിവേക് റുഷ്യ പൊളിച്ചു മാറ്റൽ നടപടി അപലപനീയമാണെന്ന് രേഖപ്പെടുത്തുകയുണ്ടായി. യാതൊരു വിധ നിയമസാധുതകളുമില്ലാതെയാണ്, തദ്ദേശ സ്ഥാപനങ്ങൾ വീടുകൾ പൊളിച്ചു മാറ്റുന്നത് , കുറച്ചു കാലമായി ഇതൊരു ഫാഷനായി മാറി കൊണ്ടിരിക്കുകയാണ് എന്നാണ് ജസ്റ്റിസ് വിവേക് റുഷ്യ അഭിപ്രായപ്പെട്ടത്.
നിയമം ലംഘിച്ചാണ് വീടുകൾ (വീട് നമ്പർ 466, 467) നിർമ്മിച്ചിരിക്കുന്നത് അത് കൊണ്ടാണ് ഞങ്ങൾ അവ പൊളിച്ചു മാറ്റിയത് എന്നാണ് മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചത്
ഒരു വ്യക്തിക്കും അനുമതിയില്ലാതെ ഒരിടത്തും വീട് നിർമ്മിക്കുന്നതിന് അനുമതിയില്ല എന്നിരുന്നാൽ പോലും പൊളിച്ചു മാറ്റുന്നതിന് മുൻപ് അവരെ അറിയിക്കുകയും, വീട്ടുടമസ്ഥർക്ക് അവിടെ നിന്നും മാറുവാനുള്ള സമയം അനുവദിച്ചു നൽകേണ്ടതും അത്യന്തപേഷിതമാണെന്നു കോടതി രേഖപ്പെടുത്തി.
കോർപ്പറേഷൻ പൊളിച്ചു മാറ്റിയ വീടുകൾ രാധ ലാംഗ്രി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാല്ലഅവ പർവീസ് ഖാൻ എന്ന വ്യക്തിയുടെ ഭൂമി ആണെന്നാണ് കോര്പ്പറേഷന്റെ വാദം. എന്നാൽ ഇവ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് കോടതി കണ്ടെത്തി. തെളിവുകൾ ഇല്ലാതെ വാക്കാലുള്ള രേഖകൾ കോടതിക്കെടുക്കാൻ കഴിയില്ലെന്ന് വിധി പ്രഖ്യാപിച്ചു.
ഇത്തരത്തിൽ കെട്ടിച്ചമച്ച രേഖകളുമായി കോടതിയെ കബളിപ്പിക്കുവാൻ ശ്രമിച്ചതിന് കോർപ്പറേഷൻ അധികാരികൾക്കെതിരെ അച്ചടക്ക നടപടി ലംഘനത്തിനു ശിക്ഷ വിധിച്ചു.
467 നമ്പറിലുള്ള വീട്ടുടമസ്ഥ ഉമയ്ക്ക് കോർപ്പറേഷൻ നോടീസ് നൽകിയത് കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താതെയാണെന്നും കോടതി സ്ഥിതീകരിച്ചു
ബുൾഡോസർ ആക്ഷൻ
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ, കഴിഞ്ഞയാഴ്ച ‘നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് തകർക്കപ്പെടും’ എന്ന തലക്കെട്ടിൽ രണ്ട് റിപ്പോർട്ടുകൾ പുറത്തിറക്കിയിരുന്നു. കുറഞ്ഞത് 5 സംസ്ഥാനങ്ങളിലുള്ള വീടുകൾ ബുൾഡോസർ നടപടിയിലൂടെ പൊളിച്ചു മാറ്റിയിട്ടുണ്ട്.
കൂടുതലും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരുടെ സ്വത്ത് വകകളാണ് നഷ്ട്ടപ്പെട്ടിട്ടുള്ളത്. ബുൾഡോസർ നടപടി തികച്ചും രാഷ്ട്രീയ അജണ്ടയാണെന്ന് ആനംസ്റ്റി അഭിപ്രായപ്പെട്ടു
ഇന്ത്യൻ മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമം : 617 മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുമാറ്റി
ക്രിസ്ത്യൻ മത ചിഹ്നങ്ങൾ നീക്കം ചെയ്യണം: ഭീക്ഷണിയുമായി ഹിന്ദുത്വ സംഘടന
ഞങ്ങൾ ഇവിടെ മരിക്കുകയാണ്…. ലൂസിയാന ഫോസിൽ ഫ്യൂവൽ മേഖലയിലെ ജീവിതത്തിനായുള്ള പോരാട്ടം