ഷുഗറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു1ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്ന് ഇവ പിപിന്തുടരുക
2അമിതമായി പഴുത്തവ, കൂടുതൽ മധുരമുള്ളവ, ജ്യൂസുകൾ എന്നിവ പരമാവധി കുറഞ്ഞ അളവിൽ മാത്രം കഴിക്കുക
3ഇടനേരങ്ങളിൽ ഓട്സ്, റാഗി, കുറുക്കുകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, സലാഡ് എന്നിവ ഉപയോഗിക്കാം
4അരിയിലും ഗോതമ്പിലും അന്നജം ഒരേ അളവിലാണ് അടങ്ങിയിട്ടുള്ളത്. മുഴുഗോതമ്പിൽ ഭക്ഷ്യനാരുകൾ അല്പം കൂടുതലുണ്ടെന്ന് മാത്രം. അതിനാൽ തന്നെ ചോറിനുപകരം ഇഷ്ടംപോലെ ചപ്പാത്തി കഴിക്കാനാവില്ല. ഒന്നരകപ്പ് ചോറിന് പകരം എണ്ണ ചേർക്കാത്ത രണ്ട് ചപ്പാത്തി കഴിക്കാം.
5ചുവന്ന മാംസമായ ബീഫ്, മട്ടൺ എന്നിവയിൽകൊഴുപ്പുകളുടെയും സോഡിയത്തിന്റെയും അളവ് കൂടുതലാണ്. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൊഴുപ്പും തൊലിയും നീക്കിയ കോഴിയിറച്ചി കറിവെച്ചു ഉപയോഗിക്കാം. പരമാവധി രണ്ട് ചെറിയ കഷ്ണം കഴിച്ചാൽ മതിയാവും.
6എളുപ്പത്തിൽ ദഹിക്കുന്നതും നല്ല ഇനം മാംസ്യം അടങ്ങിയിട്ടുള്ളതുമായ ചെറുമീനുകൾ പ്രമേഹരോഗികൾക്ക് ഉപയോഗിക്കാം. മത്സ്യം കറിവെച്ചു കഴിക്കുന്നതാണ് നല്ലത്. ഉണക്കമീൻ, വറുത്ത മീൻ എന്നിവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കുക.
7അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ, പയറുവർഗങ്ങൾ, മറ്റു ചെറുധാന്യങ്ങളായ മുത്താറി, തിന, ചോളം ഇവയിലെല്ലാം അന്നജം അടങ്ങിയിട്ടുണ്ട്. ഗോതമ്പ്, കപ്പ പോലുള്ള കിഴങ്ങുവർഗങ്ങൾ അമിതമായി കഴിച്ചാൽ പ്രേമേഹം കൂടും
8ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചതുകൊണ്ടുമാത്രം ഷുഗർ കുറയില്ല. രണ്ടിൽനിന്നും ലഭിക്കുന്നത് പ്രധാനമായും അന്നജം തന്നെയാണ്. എന്തു കഴിക്കുന്നു എന്നതിനേക്കാൾ എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം