കോഴിക്കോട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

കോഴിക്കോട്∙ വിലങ്ങാട് മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ആനയിറങ്ങിയത്. മലയങ്ങാട് കടയുടെ പരിസരത്ത് എത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക് കയറുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് വനപാലകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മലയങ്ങാട്ടെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കോഴിക്കോട് – കണ്ണൂർ അതിർത്തിയോടു ചേർന്ന വനമേഖലയിൽ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പകൽ സമയത്തും ആനയെത്തുന്നതോടെ പ്രദേശവാസികൾ ആശങ്കയിലായി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക