മനാമ ∙ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബിന്‍റെ സഹകരണത്തോടെ ആത്മഹത്യാ സാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് ‘ഗേറ്റ് കീപ്പർ’ എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ച പരിപാടിയിൽ ആത്മഹത്യാ പ്രവണതയുള്ളവരെ ബോധവൽക്കരിക്കാനും ഇത്തരം പ്രശ്നങ്ങളിൽ സന്നദ്ധ പ്രവർത്തകർക്ക് ഇടപെടുന്നതിന് ആവശ്യമായ വൈദഗ്ധ്യം നൽകുകയും ചെയ്തു.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഫെബ പെർസി പോൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മോഡറേറ്ററായിരുന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി അധ്യാപകരും വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ നൂറിലധികം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു