കാഞ്ഞിരപ്പള്ളി/കോട്ടയം: പള്ളിയിലെ ശുശ്രൂയ്ഷക്കിടെ അള്‍ത്താര ബാലൻ കുഴഞ്ഞുവീണ് മരിച്ചു. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ.പോള്‍ ജോസഫിന്റെ മകൻ മിലൻ പോള്‍ (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആനക്കല്ല് സെയ്ന്റ് ആന്റണീസ് പള്ളിയിലെ കുർബാനയ്ക്കിടെയാണ് സംഭവം.
കുർബാനമധ്യേ പ്രാർഥന ചൊല്ലുന്നതിനിടെ മിലൻ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനക്കല്ല് സെയ്ന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.