×

ഭാരത് അരിയിലൂടെ ബിജെപി കാണിക്കുന്നത് അൽപ്പത്തരം: മന്ത്രി ജിആർ അനിൽ

google news
Gd
ഭാരത് അരിയിലൂടെ രാഷ്ട്രീയം കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് അൽപ്പത്തരമെന്നും മന്ത്രി ജിആർ അനിൽ. പതിനാലായിരം കടകളിലും പ്രധാനമന്ത്രിയുടെ ചിത്രം വെക്കണം എന്നാണ് പറയുന്നത്. ഇതേ അരി തന്നെ ആണ് വിലകുറച്ചു നമ്മൾ നൽകുന്നത്. ഫെഡറൽ സംവിധാനതിന്മേൽ ഉള്ള കടന്നു കയറ്റം ആണ് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്.

    

Read more.....

   

അരിയിൽ മോദിയുടെ ചിത്രം വെക്കണോ എന്നത് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിതരണ മേഖലയ്ക്ക് തരാൻ ഉള്ള 1000 കോടി രൂപ ഇതുവരെ നൽകിയിട്ടില്ലെന്നും ഇത്തരം നിർദ്ദേശങ്ങൾ പാലിച്ചാലേ തുക തരികയുള്ളൂ എന്നുള്ളതാണോ കേന്ദ്ര നിലപാടെന്നു സംശയിക്കുന്നുവെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക