ലുസെയ്ൽ: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഖത്തറിന് കിരീടം. ഫൈനലില്‍ ജോര്‍ദ്ദാനെ തകര്‍ത്താണ് കിരീട നേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരുടെ ജയം. അക്രം അഫീഫിന് ഹാട്രിക്ക് നേടി. ഖത്തറിന്റേത് ഇത് രണ്ടാം കിരീട നേട്ടമാണ്. അട്ടിമറി പ്രകടനങ്ങളിലൂടെ ഫൈനലിൽ എത്തിയ ജോർദാൻ, ഇടയ്ക്ക് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഖത്തറിനോട് പൊരുതി ജയിക്കാനായില്ല.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന് ഖത്തറിനെതിരെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ജോർദാൻ നടത്തിയത്. ബോക്സിൽ പ്രതിരോധ താരങ്ങൾ വരുത്തിയ അനാവശ്യ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. 22ാം മിനിറ്റിലാണ് ജോർദാൻ ആദ്യ പെനാൽറ്റി വഴങ്ങിയത്. പന്തുമായി മുന്നേറിയ അക്രം അഫീഫിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അഫീഫ് തന്നെ അനായാസം വലയിലാക്കി. കിക്ക് നേരിട്ട ജോർദാൻ ഗോൾകീപ്പർ യസീൽ അബുലൈലയുടെ ദിശ ശരിയായെങ്കിലും പവർഫുൾ കിക്ക് തടുക്കാനായില്ല.
രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ നയ്മത്തിലൂടെ ജോര്‍ദാന്‍ സമനില നേടി. എന്നാല്‍ 73ാം മിനിറ്റില്‍ ഖത്തറിന് വീണ്ടും പെനാല്‍റ്റി ലഭിച്ചു. ഇഞ്ചുറി ടൈമിലും ഖത്തറിന് പെനാല്‍റ്റി അനുകൂലമായി കിട്ടിയതോടെ കിരീടം ഉറപ്പിച്ചു. ഇതോടെ മൂന്ന് പെനാല്‍റ്റികളിലൂടെ അഫീഫ് ഹാട്രിക് നേടി, ഖത്തർ വീണ്ടും ഭൂഖണ്ഡത്തിലെ ചാംപ്യന്മാരായി.
Read more :
. പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.
. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം
. രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്
. നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ