പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വീഡിയോ ദൃശ്യം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. ഇടുക്കി കമ്ബംമേട് സ്വദേശി ജയപ്രകാശ്(സഞ്ചു) ആണ് അറസ്റ്റിലായത്. ഇയാളാണ് പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

നിരവധി പേര്‍ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പ്രതികളായ 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇതുവതെ എട്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതോടെ കുടുംബാംഗങ്ങള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായികരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു.

ഇന്‍സ്റ്റഗ്രാം വഴി താന്‍ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാള്‍ മറ്റുള്ള സുഹൃത്തുക്കള്‍ക്ക് തന്റെ ഫോണ്‍ നമ്ബര്‍ കൈമാറുകയും ചെയ്തതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. താന്‍ പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി മൊഴി നല്‍കി. തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രതികള്‍ പ്രചരിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ