9 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു

മക്കിന്നി (ടെക്‌സസ്) ∙ കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി പോലീസ് അറിയിച്ചു. ഡിസംബർ ആദ്യം പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കോളിൻ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. ഉടൻ തന്നെ മക്കിന്നി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മാസത്തിന് ശേഷം അദ്ദേഹം മരിക്കുകയായിരുന്നു.

2023 ജനുവരിയിൽ സുബ്രഹ്മണ്യൻ മകൻ നാനിറ്റിൻ പൊന്നഴകനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. കൊലപാതകക്കുറ്റത്തിന് കോളിൻ കൗണ്ടി ജയിലിൽ കഴിയുകയായിരുന്നു സുബ്രഹ്മണ്യൻ. ഇയാളുടെ വിചാരണ ഈ മാസം തുടങ്ങാനിരിക്കെയാണ് മരണവിവരം പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News