സിയോൾ: ദക്ഷിണ കൊറിയയുമായി ഒരുതരത്തിലുള്ള നയതന്ത്ര ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും പ്രകോപനം സൃഷ്ടിച്ചാൽ ദക്ഷിണ കൊറിയയെ ഇല്ലാതാക്കുമെന്നും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് കിമ്മിന്റെ പ്രസ്താവന.
ഉത്തരകൊറിയ കൂടുതൽ മിസൈൽ പരീക്ഷണം തുടരുന്ന പശ്ചാത്തലത്തിൽ യു.എസും ജപ്പാനുമായുള്ള പ്രതിരോധ സഖ്യം ദക്ഷിണ കൊറിയ ശക്തമാക്കിയിരുന്നു. സംയുക്ത സൈനികപ്രകടനവും നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും നടത്തിയ സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയിലുള്ള ആണവ ആക്രമണ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. നവംബറിൽ ചാര ഉപഗ്രഹം മൂന്നാമതും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിന് പുറമേ ഡിസംബറിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവും കൊറിയ നടത്തിയിരുന്നു.
Read more :
. പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.
. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം
. രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്
. നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ