അജ്മാൻ ∙ യുഎഇ-യിലുള്ള തലശ്ശേരി പുന്നോൽ മഹല്ല് നിവാസികളുടെ കുടുംബം സംഗമം അജ്മാനിൽ നടന്നു. പുന്നോൽ മഹൽ പ്രവാസി കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്. ചെയർമാൻ ബി എൻ ഫൈസലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, സംഘടന നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ സംബന്ധിച്ചും നാസ്സിം പുന്നോൽ, ഷാനവാസ് മണിയിൽ എന്നിവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകനായ പുത്തൻ പുരയിൽ രമേശിനെ പരിപാടിയിൽ ആദരിച്ചു. അബ്ദുറഹ്മാൻ പി സി, മുഹമ്മദ് റാഫി എന്നിവർ ആശംസകൾ നേർന്നു.
മുഹമ്മദ് മനോളി, ത്വാഹ, ഫസൽ റഹ്‌മാൻ, മുജീബ് റഹ്‌മാൻ, തമീം, ഫിർസാദ്, ഷിജിൻ അഷ്‌റഫ്, നൗഷാദ് ബി എൻ, മൂസ എ വി, മുഹമ്മദ് കാട്ടിൽ പീടിക, നിയാസ് ആന, കെ പി റാസിഖ്, റഷീദ് പറക്കാട്ട് എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് സൽമാൻ ഫാരിസ് സ്വാഗതവും, ഫാറൂഖ് നന്ദിയും പറഞ്ഞു.