റിയാദ് ∙ ഗാസയിൽ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദിയിൽ ചേർന്ന അറബ് രാജ്യങ്ങളുടെ സംയുക്ത യോഗം. ദ്വിരാഷ്ട്ര ഫോർമുലയിലൂടെ ഇസ്രായേൽ- പലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. ഗാസ യുദ്ധം വിശകലനം ചെയ്യാൻ റിയാദിൽ ചേർന്ന സുപ്രധാന യോഗത്തിൽ പ്രധാനപ്പെട്ട അഞ്ച് അറബ് രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്തു.
യുദ്ധത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് റിയാദിൽ കൂടിയാലോചന യോഗം വിളിച്ചത്. സൗദിക്ക് പുറമെ ഖത്തർ, യുഎഇ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും പലസ്തീൻ സിവിൽ അഫയേഴ്സ് മന്ത്രി ഹുസൈൻ അൽ-ഷൈഖും യോഗത്തിൽ പങ്കെടുത്തിരുന്നു.
യുദ്ധം അവസാനിപ്പിക്കുക, ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കുക, നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നത് തടസ്സപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക എന്നിവയുടെ ആവശ്യകത മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു