ഗംഭീര ആക്ഷൻ സ്വീകൻസുകളുമായി ബഡേ മിയാന്‍ മേക്കിങ് വിഡിയോ: വില്ലനായി പൃഥ്വിരാജ്

അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിക്കുന്ന ചിത്രം മഡേ മിയാൻ ചോട്ടേ മിയാൻ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്‌ഷൻ സീക്വൻസുകളുമായാണ് ചിത്രമെത്തുന്നത്. 250 കോടിയാണ് സിനിമയുടെ ബജറ്റ്.

സിനിമയിൽ വില്ലനായി എത്തുന്നത് പൃഥ്വിരാജ് ആണ്. മലയാളിയായ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊടും വില്ലനായ കബീർ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.

Read more…..

അഭിനയജീവിതത്തിന്റെ 64 വർഷം പിന്നിടുമ്പോൾ പേരിൽ മാറ്റം വരുത്തി നടൻ ധർമേന്ദ്ര

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പ്: സന്തോഷം പങ്കുവെച്ചു ബോളിവുഡ് നടി യാമി ഗൗതം

ഫെബ്രുവരി കവര്‍ന്ന മലയാളത്തിന്റെ ‘സൂര്യ കിരീടം’

നീല സാരിയിൽ ആരാധകരുടെ മനം കവർന്നു പ്രിയാമണി: വൈറലായി ചിത്രങ്ങൾ

നെഞ്ചുവേദനയെത്തുടർന്ന് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

അലി അബ്ബാസ് സഫർ ആണ് സംവിധാനം. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. സംഗീതം മിശാൽ മിശ്ര.

വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.