ന്യുഡല്‍ഹി: ആഗോള സൗന്ദര്യ മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു കൊണ്ടിരിക്കുന്ന വേളയില്‍ 71-മത് മിസ് വേള്‍ഡ് ആഘോഷം 2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 9 വരെ ഇന്ത്യയിലുടനീളമുള്ള ഗംഭീരമായ വേദികളില്‍ നടക്കുമെന്ന് മിസ് വേള്‍ഡ് ഓര്ഗനൈസേഷന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തെ ഹോട്ടല്‍ അശോകില്‍ നടന്ന പ്രീ-ലോഞ്ച് കോണ്‍ഫറന്‍സ് ഒട്ടേറെ ലോക സുന്ദരിമാര്‍ ഒരുമിച്ച് ചേര്‍ന്ന അപൂര്‍വ്വ വേദിയായി മാറി. നിലവിലെ മിസ് വേള്‍ഡ് കരോലിന ബീലാവ്സ്കയോടൊപ്പം മുന്‍ ലോക സുന്ദരിമാരായ ടോണി ആന്‍ സിങ്ങ്, വനേസ പാന്‍സ് ഡി ലിയോണ്‍, മനുഷി ചില്ലാര്‍, സ്റ്റെഫാനി ഡെല്‍ വല്ലെ തുടങ്ങിയവരും പങ്കെടുത്തതോടെ ഒരു ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇതാദ്യമായാണ് ഇത്രയും ലോക സുന്ദരിമാര്‍ ഒരുമിച്ച് പങ്കെടുക്കുന്നതെന്ന ചരിത്രം ഇവിടെ കുറിക്കപ്പെട്ടു.
71-മത് മിസ് വേള്‍ഡ് ആഘോഷങ്ങള്‍ “ദി ഓപ്പണിങ്ങ് സെറിമണിയും” അതോടൊപ്പം ഇന്ത്യാ ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന് (ഐ ടി ഡി സി) സംഘടിപ്പിക്കുന്ന “ഇന്ത്യ വെല്‍കംസ് ദി വേള്‍ഡ് ഗാല” എന്ന പരിപാടിയോടും കുടി ഫെബ്രുവരി 20-ന് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ അശോകില്‍ ആരംഭിക്കും. മുംബൈയിലെ ജിയോ കണ്വന്ഷന് സെന്ററില്‍ മാര്‍ച്ച് 9-ന് നടക്കാന്‍ പോകുന്ന അമ്പരിപ്പിക്കുന്ന ഗ്രാന്‍ഡ് ഫിനാലേ ലോകത്തുടനീളം വിവിധ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള താര നിബിഢമായ ഈ ആഘോഷത്തില്‍ ലോക സുന്ദരിയെ തെരഞ്ഞെടുക്കുന്ന ഗംഭീരമായ ഫിനാലേയില്‍ പ്രമുഖ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്നതോടു കൂടി അവരുടെ അസാധാരണമായ പ്രകടനങ്ങള്‍ ഈ ചടങ്ങിന് പതിന്മടങ്ങ് മാറ്റു കൂട്ടൂം.
മിസ് വേള്‍ഡ് ഓര്ഗനൈസേഷന് ചെയര്‍മാനും സി ഇ ഒ യുമായ ശ്രീമതി ജൂലിയ മോര്‍ലി സിബിഇ പറഞ്ഞു, “ഇന്ത്യയോടുള്ള എന്റെ പ്രണയം ഒരു രഹസ്യമല്ല, 71-മത് മിസ് വേള്‍ഡ് ആഘോഷങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത കാര്യമാണ്. ഇന്ത്യയിലേക്കുള്ള ഈ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിയ ജാമില്‍ സെയ്ദിക്ക് വലിയൊരു നന്ദി. 71-മത് മിസ് വേള്‍ഡ് മത്സരത്തിനായി ഏറ്റവും മികച്ച ഒരു സംഘത്തേയാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്.”
“28 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് വേള്‍ഡ് മത്സരം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായി!ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ “ബ്യൂട്ടി വിത് എ പര്‍പ്പസ്” അംബാസഡര്‍മാരെ പറഞ്ഞയച്ച 120 മിസ് വേള്‍ഡ് രാഷ്ട്രങ്ങള്‍ക്കും സ്വാഗതം. നിങ്ങളെ എല്ലാവരേയും ഞങ്ങള്‍ 71-മത് മിസ് വേള്‍ഡ് ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.”
“ലോകത്തെ എന്റര്ട്ടെയ്ന്മെന്റ് ടെലിവിഷന്‍ മേഖലയിലെ ഉന്നതശീര്‍ഷരായ എന്റമോല്‍ ഷൈന്‍ ആണ് ഞങ്ങളുടെ നിർമ്മാണ പങ്കാളികള്‍. ഈ സംഘത്തെ അവരുടെ എല്ലാമെല്ലാമായ സി ഇ ഒ ഋഷി നേഗി നയിക്കുന്നു. ഞങ്ങളുടെ എക്സ്ക്ലൂസീവ് ലൈവ് ബ്രോഡ്കാസ്റ്റ് പങ്കാളികളായ സോണി ലിവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഋഷിയും അദ്ദേഹത്തിന്റെ സംഘവും 71-മത് മിസ് വേള്‍ഡ് ആഘോഷത്തിന്റെ അസാധാരണവും വ്യാപകവുമായ കവറേജ് ലഭ്യമാക്കും.”
സോണി ലിവ്, സ്റ്റുഡിയോനെക്സ്റ്റ് എന്നിവയുടെ ബിസിനസ് ഹെഡ്ഡായ ഡാനിഷ് ഖാന് പറഞ്ഞു, ‘മിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തിനെ എക്സ്ക്ലൂസീവ് സം പ്രേഷണ പ്ലാറ്റ്ഫോം സോണി ലിവ് ആയിരിക്കും എന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം സന്തോഷമുണ്ട്. സൗകുമാര്യത്തിന്റേയും ഉദ്ദേശ ലക്ഷ്യത്തിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റേയും പ്രാധിനിത്യമായ മിസ് വേള്‍ഡ് എന്ന ആഗോള സംഭവം തത്സമയം സം പ്രേഷണം ചെയ്യുക എന്നുള്ളത് അങ്ങേയറ്റം ആസ്വാദ്യകരമായ അനുഭവമായി മാറും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.”
മിസ് വേള്‍ഡുമായുള്ള തങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് സംസാരിക്കവെ ഗ്രൂപ്പ് സി ഒ ഒ (ബാനിജെ ഏഷ്യ ആന്റ് എന്റമോല്‍ ഷൈന്‍ ഇന്ത്യ) ഋഷി നേഗി പറഞ്ഞു, ‘ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന ഒരു സംഭവത്തിന്റെ നടത്തിപ്പിലേക്ക് ഞങ്ങളുടെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടു വരുന്നതില്‍ ഏറെ ആവേശഭരിതരാണ് ഞങ്ങള്‍. മാത്രമല്ല, അത് ഞങ്ങളുടെ ഹൈ-പ്രൊഫൈല്‍ പദ്ധതികളുടെ നടത്തിപ്പിന്റെ അനുഭവ പാരമ്പര്യം കൂടുതല്‍ ശക് തിപ്പെടുത്തും. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷനുമായുള്ള ഈ പങ്കാളിത്തം ലോകോത്തര നിലവാരമുള്ള കണ്ടന്റുകള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അടിവരയിടുകയും വളരെ പ്രമുഖമായ ആഗോള സംഭവങ്ങള്‍ മാനേജ് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് എടുത്തു കാട്ടുകയും ചെയ്യുന്നു.”
ഈ ആഘോഷത്തിന്റെ വിപണനം അങ്ങേയറ്റം വിജയകരമാക്കുന്നതില്‍ ഞങ്ങളെ സഹായിച്ചത് കരണ്‍ സേത്തിയും അദ്ദേഹത്തിന്റെ ആഡ് സ്പ്ലാഷ് ഏജന്‍സിയുമാണ്. മിസ് വേള്‍ഡിലേക്കും ഞങ്ങളുടെ “ബ്യൂട്ടി വിത് എ പര്‍പ്പസ്” പരിപാടിയിലേക്കും നിരവധി മഹത്തായ പുതിയ പിന്തുണാ പങ്കാളികളെ എത്തിച്ചതിന് കരണിനോട് ഞാന്‍ നന്ദി പറയുന്നു. ഒടുവിലായി ഞങ്ങളുടെ ഇന്ത്യയിലെ ഉപദേശകന് മനുഷി ഗുപ്തയുടെ മഹത്തായ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക