ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുതിയതായി പണിയുന്ന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു നിര്‍വഹിച്ചു. 109-ാം നമ്പര്‍ അങ്കണവാടിക്കാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.
ജില്ല പഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. സ്വന്തമായ 4.5 സെന്റ് സ്ഥലത്താണ് 1993 മുതല്‍ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടം 2018 പ്രളയത്തില്‍ പൂര്‍ണ്ണമായി നശിച്ചു. ഇതോടെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബാബു മണ്ണാംതുരുത്തില്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ അനു, ഓവര്‍സിയര്‍ നിധിന് രാജ് മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക