ആലപ്പുഴ: ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം നല്കുന്നു. ഒരു വീടിന് നാല് ലക്ഷം രൂപയാണ് നല്‍കുക. ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിഷര്‍മെന്‍ കോളനിയിലെ താമസക്കാര്‍ക്ക് മാത്രമാണ് ധനസഹായത്തിന് അര്‍ഹത. കോളനി നിലവില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനു പുറത്തും (സി.ആര്.ഇസഡ്) നോട്ടിഫിക്കേഷന്‍ പ്രകാരം ഭവനനിര്‍മ്മാണത്തിന് അനുവദനീയ മേഖലയിലുമായിരിക്കണം. ഗുണഭോക്താവ് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളിയും എഫ്.ഐ.എം.എസ്. നമ്പറുള്ള വ്യക്തിയായിരിക്കണം.
പെന്ഷന് ആയവരെയും പരിഗണിക്കും. വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരിക്കണം. ലൈഫ് ഭവന പദ്ധതി വഴിയോ, സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മ്മാണ പദ്ധതി വഴിയോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. ഇരട്ട വീടുകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. എന്നിവയാണ് അര്‍ഹത മാനദണ്ഡങ്ങള്‍. അപേക്ഷകള്‍ ഫെബ്രുവരി 17-ന് മുന്‍പായി ബന്ധപ്പെട്ട മത്സ്യഭവന് ഓഫീസില്‍ നല്‍കുക.
വിവരങ്ങള്‍ക്ക്: 0477-2251103.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക