കൊച്ചി: സ്വര്‍ണ പണയ രംഗത്തെ മുന്‍നിരക്കാരായ മുത്തൂറ്റ് ഫിനാന്‍സ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച കോര്‍പ്പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് കൊച്ചി 2023 വിജയകരമായി സമാപിച്ചു. 2023 ഒക്ടോബര്‍ 13 മുതല്‍ 2024 ഫെബ്രുവരി ഒന്‍പതു വരെ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയവയിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്.
ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ചടങ്ങ് അബാദ് പ്ലാസയില്‍ നടന്നു. എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേശ് ഐഎഎസ്, മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ മേധാവി സാവിയോ മാത്യു, കേരളാ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫ് അലി, 20 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂത്തൂറ്റ് മൈക്രോഫിന്‍ ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ ഒന്നാം സ്ഥാനത്തെത്തി. ഫുട്ബോളില്‍ എഫ്സിഐ ഒഇഎന്‍ കണക്ടേഴ്സും ക്രിക്കറ്റില്‍ ടിസിഎസ് കൊച്ചിയും രണ്ടാം സ്ഥാനത്തെത്തി. വിജയികള്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയുമാണ് ലഭിച്ചത്. ബാഡ്മിന്റണില്‍ ടിസിഎസ് കൊച്ചിയാണ് കൂടുതല്‍ മെഡലുകള്‍ നേടിയത്. ടിസിഎസ് കൊച്ചി പുരുഷ, വനിതാ സിംഗിള്‍സുകള്‍, പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയില്‍ സ്വര്‍ണം നേടി. പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയില്‍ രണ്ടാം സ്ഥാനവും ടിസിഎസ് താരങ്ങള്‍ കരസ്ഥമാക്കി. യുഎസ്ടി ഗ്ലോബല്‍ മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണവും വനിതാ ഡബിള്‍സില്‍ വെള്ളിയും നേടി. വനിതാ സിംഗിള്‍സില്‍ രണ്ടാം സ്ഥാനം ഇവൈ കരസ്ഥമാക്കി. ഓരോ വിജയികള്‍ക്കും അയ്യായിരം രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 രൂപ വീതവും ലഭിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുപതിലേറെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായി 400-ല്‍ ഏറെ കായിക താരങ്ങള്‍ പങ്കെടുത്തത് മികച്ചൊരു അനുഭവമായിരുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വ്യക്തിഗത ക്ഷേമം മാത്രമല്ല ശക്തമായ കോര്‍പ്പറേറ്റ് ബന്ധങ്ങളും ഐക്യവും സ്പോര്‍ട്സ്മാന്‍ഷിപ്പും വളര്‍ത്തുന്ന ഒന്നാണ് കായിക രംഗം. എല്ലാ മുന്‍നിര കോര്‍പ്പറേറ്റുകളില്‍ നിന്നും ആവേശകരമായ പ്രതികരണം ലഭിച്ച ഈ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനും സ്പോര്‍ണസര്‍ ചെയ്യാനും അവസരം ലഭിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്.
ഇതൊരു മികച്ച വിജയമാക്കാന്‍ ഫിക്കി ശക്തമായ പിന്തുണയാണ് നല്‍കിയത്. ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തികച്ചും അവിസ്മരണീയമാക്കിയ എല്ലാ വിജയികളേയും പങ്കാളികളേയും വോളണ്ടിയര്‍മാരേയും അഭിനന്ദിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ഇത്തരത്തിലും കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ കാത്തിരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവൈ, എഫ്സിഐ ഒഇഎന്‍ കണക്ടേഴ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിംസ്ഹെല്‍ത്ത് തിരുവനന്തപുരം, ലുലു ഗ്രൂപ്പ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, ഓളം ഫൂഡ് ഇന്ഗ്രിഡയന്റ് ഇന്ത്യ, പോത്തീസ് റീട്ടെയില്‍, ഭീമ ജുവല്ലേഴ്സ്, യുഎസ്ടി ഗ്ലോബല്‍, ഡിപി വേള്‍ഡ് തുടങ്ങിയ പ്രമുഖ കോര്‍പ്പറേറ്റുകള്‍ പങ്കാളികളില്‍ ഉള്‍പ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക