ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് ശനിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിലൂടെ കൊടിയിറങ്ങുമ്പോൾ ചാമ്പ്യന്മാർ മുതൽ അവസാന സ്ഥാനക്കാരിൽ ഒരാളായി പുറത്തായ ഇന്ത്യക്കുവരെ കോടികൾ സമ്മാനമുണ്ട്. 24 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ 1.48 കോടി ഡോളർ (123 കോടി രൂപ) രൂപയാണ് ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക. 2019ൽ യു.എ.ഇ വേദിയായ ഏഷ്യൻ കപ്പിന്റെ അതേ സമ്മാനത്തുക തന്നെയാണിത്.
കിരീടമണിയുന്നവർക്ക് 41 കോടിയോളം രൂപ സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിനെ കാത്തിരിക്കുന്നത് 25 കോടിയോളം രൂപയാണ്. സെമി ഫൈനലിസ്റ്റുകള്‍ക്ക് 8.3 കോടിയും ലഭിക്കും. ഗ്രൂപ് റൗണ്ട് ഉൾപ്പെടെ പങ്കെടുത്ത എല്ലാ ടീമുകൾക്കുമുണ്ട് പണം. ഒരു കളി ജയിക്കുകയോ, ഗോളടിക്കുകയോ ചെയ്തില്ലെങ്കിലും ഇന്ത്യൻ ടീമിനുമുണ്ട് ഏഷ്യൻ കപ്പിൽനിന്നും 1.66 കോടി രൂപ പ്രതിഫലം. ഏഷ്യൻ കപ്പിനൊപ്പം നടക്കുന്ന ആഫ്രിക്കൻ നാഷൻസ് കപ്പിന് ഇത്തവണ 70 ലക്ഷം ഡോളറാണ് ജേതാക്കൾക്ക് ലഭിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു