ദോഹ: ഈ വർഷം ജനുവരിയിൽ ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കവിഞ്ഞതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) അറിയിച്ചു. ജനുവരി അവസാനത്തോടെ രാജ്യത്തെ ജനസംഖ്യ 31,18,000 ആയി. മുൻവർഷം ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 5.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ 5.5 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി പി.എസ്.എ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിൽ ഖത്തറിലെ ജനസംഖ്യ 2.95 ദശലക്ഷമായിരുന്നെന്നും പി.എസ്.എ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു