കുവൈത്ത് സിറ്റി: ദീര്‍ഘകാലമായി നിര്‍ത്തിവെച്ച കുടുംബ സന്ദർശന വിസകള്‍ പുനരാരംഭിച്ചതോടെ പ്രവാസികൾ കുടുംബത്തെ കൂടെ കൂട്ടാനുള്ള തയാറെടുപ്പിൽ. വിസക്കായി ആദ്യ ദിവസം തന്നെ നിരവധി അപേക്ഷകർ രാജ്യത്തെ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്ടുമെന്റുകളിൽ എത്തി. 5000ത്തിലധികം പേരാണ് വിസ അപേക്ഷ സ്വീകരിക്കൽ നടപടികൾ ആരംഭിച്ച ആദ്യ ദിവസമായ ബുധനാഴ്ച അപേക്ഷ സമർപ്പിച്ചത്. ഇതില്‍ 1,763 അപേക്ഷകള്‍ സ്വീകരിക്കുകയും വിസ അനുവദിക്കുകയും ചെയ്തു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകൾ നിരസിച്ചു.
മെറ്റ പോര്‍ട്ടല്‍, സഹൽ ആപ് എന്നിവ വഴി മുൻകൂട്ടി ബുക്ക് ചെയ്താണ് അപേക്ഷയുമായി റസിഡൻസി ഓഫിസുകളിൽ എത്തേണ്ടത്. ആവശ്യമായ രേഖകൾ ഇല്ലാത്ത അപേക്ഷകൾ തള്ളിക്കളയും. അപേക്ഷകന് ചുരുങ്ങിയ പ്രതിമാസ ശമ്പളം 400 ദീനാര്‍ നിർബന്ധമാണ്. മറ്റു ബന്ധുക്കള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കുള്ള ചുരുങ്ങിയ ശമ്പളം 800 ദീനാറാണ്.
അപേക്ഷയോടൊപ്പം കുവൈത്ത് ദേശീയ വിമാനക്കമ്പനികളുടെ റിട്ടേണ്‍ ടിക്കറ്റും, തൊഴില്‍ വിസയിലേക്കോ ഫാമിലി വിസയിലേക്കോ മാറ്റില്ലെന്നും, വിസിറ്റ് വിസ കാലാവധി പാലിക്കുമെന്നുമുള്ള സത്യപ്രസ്താവനയും നല്‍കണം. താമസ കാലയളവ് ലംഘിക്കുന്ന സാഹചര്യത്തിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. കുടുംബ സന്ദർശന വിസകള്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഒരു മാസമാണ് വിസ അനുവദിക്കുക. വിസ ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം കുവൈത്തിലെത്തണം. അതേസമയം, അപേക്ഷകർ ഏറിയതോടെ പല ഗവർണറേറ്റുകളിലും ദിവസവും അനുവദിക്കുന്ന അപേക്ഷകരുടെ എണ്ണം രണ്ടാഴ്ചകളിലേക്ക് തികഞ്ഞിട്ടുണ്ട്.
സമർപ്പിക്കേണ്ട രേഖകൾ
- സാലറി സർട്ടിഫിക്കറ്റ്
- അപേക്ഷകന്റെയും വരുന്നവരുടെയും പാസ്പോർട്ട് കോപ്പി
- സിവിൽ ഐഡി കോപ്പി
- കുവൈത്ത് ദേശീയ വിമാന കമ്പനികളുടെ റിട്ടേൺ ടിക്കറ്റ്
- സന്ദർശന കാലയളവ് പാലിക്കുമെന്നും കുടുംബ വിസയിലേക്ക് മാറ്റില്ലെന്നുമുള്ള സത്യപ്രസ്താവന
- റിലേഷൻ സർട്ടിഫിക്കറ്റ്
ശ്രദ്ധിക്കേണ്ടവ
- കുടുംബ സന്ദർശന വിസക്ക് അപേക്ഷകന്റെ പിതാവ്,
- മാതാവ്, ഭാര്യ, മക്കൾ എന്നിവരെയാണ് പരിഗണിക്കുക
- അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദീനാറിൽ
- കുറവായിരിക്കരുത്.
- പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരല്ലാത്ത ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകർക്ക് 800 ദീനാറിൽ
- കുറയാത്ത ശമ്പളം വേണം
- കുടുംബ സന്ദർശന വിസ മറ്റുവിസകളിലേക്ക് മാറ്റാൻ
- കഴിയില്ല
- സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല
- ഒരു മാസത്തേക്കാണ് കുടുംബ സന്ദർശന വിസ അനുവദിക്കുക
- വിസ ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം കുവൈത്തിലെത്തണം
- താമസ കാലയളവ് ലംഘിച്ചാൽ സന്ദർശകനും സ്പോൺസറും നിയമനടപടി നേരിടേണ്ടിവരും
- അപേക്ഷ നൽകാൻ ഓൺലൈൻ വഴി (മെറ്റ പോര്‍ട്ടല്‍, സഹൽ ആപ്) അതത് റസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്ടുമെന്റുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യണം
- അപേക്ഷകനും വരുന്നവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് അറബിയിലേക്ക് തർജമചെയ്തു ഇന്ത്യൻ എംബസിയും കുവൈത്ത് വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തണം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു