തിരുവനന്തപുരം : തിരുവനന്തപുരം ശാന്തിഗിരി ആശ്രമം,മദ്രാസ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് സ്ട്രാറ്റജിക് സ്റ്റഡീസ്, എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ലോക സമാധാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് കെ.കെ.എം ഇൻ്റർനാഷണൽ ഹോട്ടലിൽ ആരംഭിക്കും. ഐക്യത്തിനും സമാധാനത്തിനും വേണ്ടി കാംക്ഷിക്കുന്ന ലോകത്തിൽ, 2024-ലെ ലോക സമാധാന ഉച്ചകോടി പ്രത്യാശയുടെയും സഹകരണത്തിന്റെയും പ്രകാശഗോപുരമാകും.
2010 നവംബർ 23-ന് ഐക്യരാഷ്ട്രസഭ പ്രമേയത്തിലൂടെ മുന്നോട്ടുവെച്ച മഹത്തായ ദർശനത്തിലൂന്നിയ ഉച്ചകോടി ലോക സമാധാനത്തിൻ്റെ നാഴികകല്ലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ വർഷവും ഫെബ്രുവരി 1 മുതൽ 7 വരെ ലോക സർവമത സൗഹാർദ്ദ വാരമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസ്തുത പ്രമേയം, മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള എല്ലാ തരത്തിലുള്ള അസഹിഷ്ണുതയും വിവേചനവും ഇല്ലാതാക്കാനും വിഭാവനം ചെയ്യുന്നു. ഐക്യരാഷ്ട്രസഭയിലെ അംഗീകൃത എൻജിഒ കളായ
യൂണൈറ്റഡ് റിലീജിയസ് ഇനിഷ്യേറ്റീവ് (യൂആർഐ), സൗത്ത് ഇന്ത്യ റീജിയൻ,വേൾഡ് യോഗ കമ്മ്യൂണിറ്റി , ഇൻ്റർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2019, 2020, 2023 വർഷങ്ങളിൽ
തിരുവനന്തപുരത്ത് സമാനമായ ആവേശകരമായ ഉച്ചകോടികൾ നടന്നിരുന്നു. വ്യത്യസ്ത വിശ്വാസങ്ങളും, മതങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ അനിവാര്യമായ ആവശ്യകത തിരിച്ചറിയുന്ന പദ്ധതികൾ നടപ്പിലാക്കാനാണ് ലോക സമാധാന ഉച്ചകോടി ലക്ഷ്യമിടുന്നത്.
ആത്മീയ, മതനേതാക്കളുടെ പ്രഭാഷണം,
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ച തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. ഉദ്ഘാടന സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ പാർലമെന്റ് അംഗം ശ്രീ രാം ചന്ദർ ജംഗ്റ സമാപന ചടങ്ങിൽ മുഖ്യാതിഥി ആകും.കെ.കെ.എം ഇന്റർനാഷണൽ ഹോട്ടൽ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി വൈവിധ്യമാർന്ന വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും മനസ്സുകളുടെയും സംഗമമാകും.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഉച്ചകോടിയുടെ രക്ഷാധികാരിമാരായ ആചാര്യ പ്രൊഫ. യജ്ഞേശ്വ എസ്. ശാസ്ത്രി, ഉച്ചകോടിയുടെ ഇന്ത്യൻ രക്ഷാധികാരിയും, ജപ്പാനിലെ വേൾഡ് ബുദ്ധ മിഷൻ പ്രസിഡൻ്ററുമായ രവി മേധാങ്കർ, ഉച്ചകോടിയുടെ ചെയർമാൻ ഗുരുജി എച്ച് എച്ച് ദിലീപ്കുമാർ തങ്കപ്പൻ (ന്യൂയോർക്കിലെ വേൾഡ് യോഗ കമ്മ്യൂണിറ്റിയുടെ ഗ്ലോബൽ ചെയർമാൻ), പ്രൊഫ. ഡോ. എബ്രഹാം കരിക്കം (ഉച്ചകോടിയുടെ വൈസ് ചെയർമാൻ), യുആർഐ സൗത്ത് ഇന്ത്യ റീജിയൺ കോർഡിനേറ്ററുമായ ഡോ. ലിവിംഗ് പീസ് ഇന്റർനാഷണൽ ഇൻ്റർനാഷണൽ ആക്ടിവിറ്റീസ് ഡയറക്ടർ കാർലോസ് പാൽമ ലെമ, ഡോ. ഹോമി ബി ധല്ല, പ്രസിഡൻ്റ്, വേൾഡ് സരതുഷ്ടി കൾച്ചറൽ ഫൗണ്ടേഷൻ, മുംബൈ, റബ്ബി എസെക്കിയേൽ ഐ മലേക്കർ, ജൂഡ ഹ്യം സിനഗോഗ്, ന്യൂഡൽഹി, ശ്രീമതി. നിലാക്ഷി രാജ്കോവ, ഡയറക്ടർ, പബ്ലിക് അഫയേഴ്സ്, ബഹായിസ് ഇന്ത്യ, ന്യൂഡൽഹി, എസി. ശ്രീ. വിവേക് മുനി ജി മഹാരാജ്, സ്ഥാപക ചെയർമാൻ, എസി. സുശീൽ മുനി മിഷൻ,ന്യൂഡൽഹി, എച്ച്.ജി. മനോഹർ ഗൗർദാസ്, ഇൻചാർജ്, ഇസ്കോൺ, തിരുവനന്തപുരം, വിക്കാൻ എൽഡർ മോർഗന സൈതോവ്, നെതർലാൻഡ്സ്, ബ്രഹ്മകുമാരി ഷൈനി, രാജയോഗ ടീച്ചർ, ബ്രഹ്മകുമാരീസ്, തിരുവനന്തപുരം, ഇമാം സുലൈമാൻ അസ്ഹരി, ഫാ. ഷെൽട്ടൺ ഡാനിയൽ കാൻഡി ഇഇ (ഡഞക) ശ്രീലങ്ക, സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം, കൂടാതെ നിരവധി പണ്ഡിതന്മാരും എൻജിഒ പ്രതിനിധികളും പ്രൊഫഷണലുകളും ഉച്ചകോടിയിൽ പങ്കെടുക്കും.