തനിമ കുവൈത്ത് അവാർഡ് സമ്മാനിച്ചു

കുവൈത്ത് സിറ്റി∙ പാഠ്യ, പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ 25 വിദ്യാർഥികൾക്ക് തനിമ കുവൈത്ത് ഏർപ്പെടുത്തിയ എ.പി.ജെ.അബ്ദുൽകലാം പേൾ ഓഫ് ദ് സ്കൂൾ അവാർഡ് സമ്മാനിച്ചു. 

യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസിൽ ഉന്നത വിജയിക്കുള്ള ബിനി ആന്റണി സ്മാരക അവാർഡും സമ്മാനിച്ചു. മുൻ കുവൈത്ത്‌ രാജ്യാന്തര വോളിബോൾ താരം ഖാലിദ്‌ അൽ മുത്തൈരി ഉദ്ഘാടനം ചെയ്തു. സെറാഫിൻ ഫ്രെഡി, അഷറഫ്‌ ചൂരോട്ട്, ഡി.കെ.ദിലീപ്‌, ബാബുജി ബത്തേരി, ധീരജ്‌ ഭരദ്വാജ്‌, മാണി പോൾ, അഫ്സൽ ഖാൻ, ഹംസ പയ്യന്നൂർ, വിജേഷ്‌ വേലായുധൻ ‌എന്നിവർ പ്രസംഗിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു