മസ്കത്ത് ∙ റൂവി മലയാളി അസോസിയേഷനും റൂവി ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായി ബൗശർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ റൂവി ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. ബുധനാഴ്ച്ച വൈകീട്ട് നാല് മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി ഒമ്പത് മണി വരെ തുടർന്നു. ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുക വഴി കൂടുതൽ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയാണ് റൂവി മലയാളി അസോസിയേഷൻ ലക്ഷ്യമിട്ടതെന്ന് സംഘാടകർ പറഞ്ഞു.
ഇതിന്റെ ഭാഗമായി റജിസ്ട്രേഷൻ ആരംഭിക്കുകയും അനവധി പേർ റജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ സമയക്കുറവിനെ തുടർന്ന് റജിസ്റ്റർ ചെയ്തവരിൽ 80 പേർക്കാണ് ആദ്യ ഘട്ടം എന്ന രീതിയിൽ രക്തം ദാനം ചെയ്യാൻ കഴിഞ്ഞത് എന്ന് ഭാരവാഹികൾ പറഞ്ഞു. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ സന്തോഷ് രക്തദാനത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ആസിഫ്, ഷാജഹാൻ, നീതു ജിതിൻ, എബി, സുഹൈൽ, ബെന്നറ്റ്, പ്രദീപ്, സൂരജ് സുകുമാർ, സച്ചിൻ, ഷൈജു, നസീർ എന്നിവർ രക്തദാനം ക്യാമ്പിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു