എറണാകുളം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.
പ്രോഗ്രാമർ
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ./എം. എസ്സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ ആഴത്തിലുളള അറിവ്. പി എച്ച് പി ഫ്രെയിം വർക്ക്
ലാറവേൽ പ്രോഗ്രാമിംഗിൽ ഉളള പരിചയം അഭിലഷണിയം. രണ്ട് വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 30000/- രൂപ. പ്രായം സർക്കാർ നിബന്ധനകൾക്കനുസൃതം. അപേക്ഷ ഫീസ്: ജനറൽ – 500/- രൂപ, എസ് സി / എസ് ടി / പി എച്ച് – 250/- രൂപ. രണ്ട് ഒഴിവുകളാണുളളത്.
ജൂനിയർ പ്രോഗ്രാമർ
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ./ എം. എസ്സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ ആഴത്തിലുളള അറിവ്. പി എച്ച് പി ഫ്രെയിം വർക്ക് ലാറവേൽ പ്രോഗ്രാമിംഗിൽ ഉളള പരിചയം അഭിലഷണിയം. ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 21420/- രൂപ. പ്രായം സർക്കാർ നിബന്ധനകൾക്കനുസൃതം. അപേക്ഷ ഫീസ്: ജനറൽ – 500/- രൂപ, എസ് സി / എസ് ടി / പി എച്ച് – 250/- രൂപ. ആകെ ഒഴിവുകൾ- അഞ്ച്.
ട്രെയിനി പ്രോഗ്രാമർ
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ./ എം. എസ്സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പി എച്ച് പി പ്രോഗ്രാമിംഗിൽ ഉളള പരിചയം അഭിലഷണിയം. പ്രതിമാസം വേതനം 10000/- രൂപ. ഉദ്യോഗാർത്ഥികൾ ബിരുദം/പി ജി നേടി നാല് വർഷം കഴിഞ്ഞവരാകരുത്. അപേക്ഷ ഫീസ്: ജനറൽ – 200/- രൂപ, എസ് സി / എസ് ടി / പി എച്ച് – 100/- രൂപ. ആകെ ഒഴിവുകൾ – നാല്.
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച്. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 11ന് മുമ്പായിരജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സർവ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in.) സന്ദർശിക്കുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക