കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായുള്ള ഐസിഐസിഐ പ്രു ഗോള്‍ഡ് പെന്ഷന് സേവിങ്സ് പദ്ധതി അവതരിപ്പിച്ചു. കാലാവധി എത്തുമ്പോള്‍ 60 ശതമാനം വരെ നികുതിരഹിതമായി പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക.
മൂലധനത്തിന് സുരക്ഷയും ലിക്വിഡിറ്റി ആവശ്യങ്ങള്‍ക്കായി ഭാഗിക പിന്‍വലിക്കലും നല്കുന്ന ഇന്ത്യയിലെ ആദ്യ പെന്ഷന് പദ്ധതിയാണിത്. ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്ററി ആരോഗ്യ പരിശോധനകളും പ്രയോജനപ്പെടുത്താം.
റിട്ടയര്‍മെന്റ് ആവശ്യത്തിനായി പടിപടിയായി സമ്പാദിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയര്‍മെന്റ് ജീവിതം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ലിക്വിഡിറ്റി ആവശ്യങ്ങള്‍ക്കായി മൂന്നു വര്‍ഷത്തിനു ശേഷം 25 ശതമാനം വരെ പിന്‍വലിക്കാനും സാധിക്കും.
അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന കുടുംബ ഘടനകളുടെ പശ്ചാത്തലത്തില്‍ റിട്ടയര്‍മെന്റ് പ്ലാനിങിന് ഏറെ പ്രാധാന്യമാണുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി പണം അടച്ച് റിട്ടയര്‍മെന്റ് ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് വളര്‍ത്തിയെടുക്കാന്‍ ഇതു സഹായിക്കും. ഐസിഐസിഐ പ്രു ഗോള്‍ഡ് നികുതി നേട്ടങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read more :