Neyyappam | നെയ്യപ്പം

 കേരളീയരുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് നെയ്യപ്പം. പഴമക്കാർ ഇത് നെയ്യിൽ ആണ് പൊരിച്ചെടുത്തിരുന്നത്. അതിനാലാണ് നെയ്യിൽ പൊരിച്ച അപ്പം എന്നർത്ഥം വരുന്ന “നെയ്യപ്പം” എന്ന പേര് വീണത്. ഉണ്ണിയപ്പത്തിനോട് സാദൃശ്യമുള്ള പലഹാരം ആണെങ്കിലും നെയ്യപ്പം ഉണ്ടാക്കുമ്പോൾ ശെരിയായി വരില്ലെന്നപരാതിയാണ് മിക്കവരിലും. ഇനി ആ പരാതി വേണ്ടേ.

ആവശ്യമായ ചേരുവകൾ

അരിപ്പൊടി: -1 കപ്പ്

മൈദാ: -3/4 കപ്പ്

റവ: -1/2 കപ്പ്

ശർക്കര: -രണ്ടെണ്ണം വലുത്

തേങ്ങാക്കൊത്ത്-: രണ്ട്​ ടേബ്​ൾ സ്പൂൺ

നെയ്യ്: ഒരു ടേബ്​ൾ സ്പൂൺ

വെളിച്ചെണ്ണ-: വറുത്തെടുക്കാൻ ആവശ്യത്തിന്

ബേക്കിംഗ് സോഡാ-: ഒരു നുള്ള്

ഉപ്പ്:- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

   ശർക്കര നന്നായി ഉരുക്കി അരിച്ചെടുക്കുക. 

   ഒരു വലിയ ബൗൾ എടുത്ത് അതിലേക്ക് അരിപ്പൊടിയും മൈദയും റവയും ചേർത്ത് അതിലേക്ക് ശർക്കരപ്പാനി കുറച്ചായി ഒഴിച്ച് കൊടുക്കുക. കട്ട കെട്ടാതെ സൂക്ഷിക്കണം. കട്ടി ആണെങ്കിൽ കുറച്ചു വെള്ളവും കൂടെ ഒഴിച്ച് കൊടുക്കാം.

     തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യിൽ വറുത്തെടുത്ത്  ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിക്കുക. 

    ഒരു നുള്ള് ഉപ്പും ബേക്കിങ്​ സോഡയും ചേർത്ത് ഒന്ന് കൂടെ യോജിപ്പിച്ചെടുക്കുക. 

    ചീനച്ചട്ടി ചൂടാവുമ്പോൾ നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. 
    
   നല്ല നാടൻ രുചിയിൽ നമ്മുടെ നെയ്യപ്പം റെഡി.

Potato wedges | പൊട്ടറ്റോ വെഡ്ജസ് വീട്ടിൽ തയാറാക്കാം

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക