Potato wedges | പൊട്ടറ്റോ വെഡ്ജസ് വീട്ടിൽ തയാറാക്കാം

 ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് : 3 എണ്ണം

ചോളപൊടി : 1/4 കപ്പ്

മുളക്‌ ചതച്ചത് : 1 ടീസ്പൂൺ

ഓർഗാനോ: 1 ടീസ്പൂൺ

ഉപ്പ് : ആവശ്യത്തിന്

എണ്ണ : വറുക്കാൻ

തയ്യാറാക്കുന്ന വിധം

   ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തിൽ കഷ്ണങ്ങൾ ആക്കി അഞ്ച് മിനിറ്റ് പച്ച വെള്ളത്തിൽ ഇട്ടുവെക്കുക.

    ശേഷം മൂന്നു മിനിട്ട് ഉപ്പിട്ടു വേവിക്കുക. 

    ശേഷം വെള്ളം കളഞ്ഞ് തണുക്കാൻ വെക്കുക. 

    തണുത്തതിന് ശേഷം കുറച്ചു എണ്ണ ഒഴിച്ച് യോജിപ്പിക്കുക.

   തുടർന്ന് ബാക്കി എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക. 

   പൊട്ടറ്റോ വെഡ്ജസ് തയ്യാർ. 

   ഇത് തക്കാളി സോസിൽ മുക്കി ചായക്കൊപ്പം കഴിക്കാം 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക