അടുക്കളയിലെ സിങ്ക് ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. അടുക്കളയിലെ സിങ്കിലെ ദുർഗന്ധം ഇല്ലാതാക്കാൻ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ നോക്കിയാലോ
വിനാഗിരി
ഒരു കപ്പ് വെള്ളത്തിൽ 3 കപ്പ് വിനാഗിരി ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും ഒരു നാരങ്ങ നീരും ചേർക്കുക. ഈ മിശ്രിതം ഒഴിച്ച് സിങ്ക് വൃത്തിയാക്കുക. സിങ്കിലെ അഴുക്കും കറയും മാറ്റാനും ദുർഗന്ധം അകറ്റാനും ഇത് സഹായിക്കുന്നു.
പെപ്പർമിൻ്റ് ഓയിൽ
അടുക്കളയിലെ സിങ്കിൽ നിന്ന് ദുർഗന്ധം അകറ്റാൻ ആദ്യം സിങ്ക് നന്നായി വൃത്തിയാക്കി അത് ഉണക്കി എടുക്കുക. ശേഷം പെപ്പർമിന്റ് ഓയിൽ ഒരു സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് സിങ്കിൽ സ്പ്രേ ചെയ്യാം.
കുറച്ച് വെള്ളം ഒഴിച്ച് അതിൽ പെപ്പർമിന്റ് ഓയിൽ ചേർത്താണ് സ്പ്രേ ചെയ്യേണ്ടത്.
പെപ്പർമിൻ്റ് ഓയിൽ ലഭ്യമല്ലെങ്കിൽ, കുറച്ച് പുതിന പിഴിഞ്ഞ് ജ്യൂസ് എടുത്ത് സിങ്കിൽ ഒഴിക്കാവുന്നതാണ്.
നാരങ്ങ തൊലി
നാരങ്ങ നീര് പിഴിഞ്ഞ് നാരങ്ങയുടെ ഉള്ളിൽ ഉപ്പ് ചേർത്ത് സിങ്കിൽ മുഴുവൻ തേച്ച് പിടിപ്പിക്കുക.
അരമണിക്കൂറോളം കുതിർത്ത ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ് ഇത് സിങ്കിനെ തിളക്കമുള്ളതാക്കാനും വൃത്തിയുള്ളതാക്കാനും സഹായിക്കും.
നാഫ്താലിൻ ഗുളിക
നാഫ്തലിൻ ഗുളിക അഥവ പാറ്റ ഗുളിക പല വീടുകളിലും കാണാറുണ്ട്. കുളിമുറിയിലും ക്ലോസറ്റിലുമൊക്കെ ഈ നാഫ്തലിൻ ഗുളികകൾ മണത്തിന് ഉപയോഗിക്കാറുണ്ട്. സിങ്കിലെ ദുർഗന്ധം അകറ്റാനുള്ള ഏറ്റവും വലിയ എളുപ്പ വഴിയാണിത്. സിങ്കിൽ നാഫ്താലിൻ ഗുളികകൾ വയ്ക്കുന്നത് ദുർഗന്ധം തടയാൻ സഹായിക്കും. പക്ഷെ പാത്രങ്ങളുടെ അടുത്ത് നാഫ്തലിൻ ഗുളികകൾവയ്ക്കാതിരിക്കാൻ ശ്രധിക്കണം.
ഡ്രൈനേജ് വ്യത്തിയാക്കുക
സിങ്ക് മാത്രം വ്യത്തിയായി സൂക്ഷിച്ചിട്ട് കാര്യമില്ല. സിങ്കിലേക്കുള്ള പൈപ്പുകൾ അതുപോലെ ഡ്രൈനേജ് എന്നിവയെല്ലാം വ്യത്തിയാക്കി വയ്ക്കണം. രാത്രിയിൽ കിടക്കുന്നതിന് മുൻപ് സിങ്കിൽ അൽപ്പം ബ്ലീച്ചിംഗ് പൗഡറിട്ട് അതിലേക്ക് ചൂട് വെള്ളം ഒഴിച്ചിടുക. ഇത് സിങ്കിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മാറ്റാൻ സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക