ന്യൂഡൽഹി ∙ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ എന്നിവർക്കാണു ഭാരതരത്ന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്കും കഴിഞ്ഞദിവസം ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.കാര്‍ഷിക മേഖലയ്ക്കും കര്‍ഷകരുടെ ക്ഷേമത്തിനുമായി എംഎസ് സ്വാമിനാഥന്‍ ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് മോദി പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ അദ്ദേഹം വലിയ പങ്കുവഹിച്ചെന്ന് മോദി ചൂണ്ടിക്കാട്ടി.
- പേര് എഴുതാൻ സമയമായിട്ടില്ല! തൃശ്ശൂരിൽ താമരയുടെ ചെറിയ ഭാഗം മതിലിൽ വരച്ച് സുരഷ് ഗോപി
- ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതി തള്ളി
- ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച; കേരളത്തിൽ ജയിക്കില്ലെന്ന് സർവേ
- ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് മരണം: 250 ഓളം പേർക്ക് പരിക്ക്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടി:266 സീറ്റില്‍ 154 ഇടത്തും മുന്നി
കര്‍ഷകരുടെ ക്ഷേമത്തിനായാണ് ചൗധരി ചരണ്‍ സിങ് ജീവിതകാലം മുഴുവന്‍ ചെലവഴിച്ചതെന്ന് മോദി പറഞ്ഞു. അദ്ദേഹത്തെ ഭാരത രത്‌ന നല്‍കി ആദരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















