ആവശ്യമായ ചേരുവകൾ
പനീർ -200 ഗ്രാം
ബട്ടർ -100 ഗ്രാം
സവാള -2 എണ്ണം
തക്കാളി -2 എണ്ണം
ഗരംമസാല -അര ടീസ്പൂൺ
ചെറിയജീരകം -അര ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
വെളുത്തുള്ളി -8 അല്ലി
ഉപ്പ്, വെള്ളം – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ സ്ക്വയർ പീസാക്കിയ പനീർ ചേർത്ത് ഷാലോ ഫ്രൈ ചെയ്ത് മാറ്റിവെക്കുക.
ശേഷം ഇതിലേക്ക് ചെറിയ ജീരകം ചേർത്ത് പൊട്ടുമ്പോൾ നന്നായി കൊത്തിയരിഞ്ഞ സവാള ഉപ്പ് ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുത്ത തക്കാളി, വെളുത്തുള്ളി പ്യുരി ചേർത്ത് ബട്ടർ തെളിഞ്ഞുവരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.
ശേഷം ഇതിലേക്ക് എല്ലാ പൊടികളും ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി തിളച്ചുവരുമ്പോൾ ഫ്രൈ ചെയ്തുവെച്ച പനീർ ചേർക്കുക.
ആവശ്യത്തിന് മല്ലിയില ചേർത്തിളക്കി ഗ്രേവി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്യുക.
പനീർ ബട്ടർ മസാല റെഡി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക