ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ചോദ്യങ്ങളുയർത്തി ഹൈക്കോടതി. ആനക്കോട്ടയില്‍ നടക്കുന്നതിനെക്കുറിച്ച് ദേവസ്വം ബോര്‍ഡിന് അറിവുണ്ടോയെന്നും സംഭവത്തില്‍ ആര്‍ക്കൊക്കെ എതിരേ നടപടി എടുത്തുവെന്നും കോടതി ചോദിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കെത്തിച്ച ആനയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്നും ആനക്കോട്ടയുടെ ചുമതല ആര്‍ക്കെന്നും കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ച കോടതി സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അന്വേഷിച്ചു. മനുഷ്യ- മൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് സ്വമേധയാ കേസ് പരിഗണിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം