നമ്മുടെ ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ബദാം.ദിവസവും ഓരോ ബദാം കഴിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെല്ലാം കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ബദാം.
ആവശ്യമായ ചേരുവകൾ
ബദാം-15 എണ്ണം
പാൽ -2 കപ്പ് (500ml)
പഞ്ചസാര -2 ടേബിൾ സ്പൂൺ
കുങ്കുമപ്പൂ -ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ബദാം 4-5 മണിക്കൂർ വെള്ളത്തിൽ ഇട്ടു വെക്കുക.
ഒരു പാനിലേക്ക് പാൽ ഒഴിച്ച് നന്നായി തിളപ്പിക്കണം.
ബദാം തൊലി കളഞ്ഞു കുറച്ചു പാലിൽ അരച്ചെടുക്കുക.
അരച്ചെടുത്ത മിശ്രിതം പാലിലേക്ക് ചേർത്ത് വീണ്ടും 10 മിനുട്ട് തിളപ്പിച്ചെടുക്കുക.
ഇതിലേക്ക് കുങ്കുമപ്പൂ ചേർത്ത് കുറുക്കി എടുക്കുക.
തീ ഓഫ് ചെയ്തു നുറുക്കിയ ബദാം ചേർത്ത് സെർവ് ചെയ്യാം.