ബെനോനി: അണ്ടർ–19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പാക്കിസ്ഥാനെതിരെ അഞ്ചു പന്തുകൾ ബാക്കി നിൽക്കെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയത്തിലെത്തുകയായിരുന്നു.
ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബെനോനിയിലാണ് ഫൈനൽ പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി.
അവസാന വിക്കറ്റില്‍ 16 റണ്‍സ് നേടിയാണ് ഓസ്ട്രേലിയ വിജയം ഉറപ്പിച്ചത്. 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അലി റാസ ആണ് പാകിസ്ഥാനായി മികച്ച ബൗളിംഗ് കാഴ്ചവച്ചത്. അറാഫത് രണ്ട് വിക്കറ്റും നവീദും ഉബൈദ് ഷായും ഒരോ വിക്കറ്റ് വീതവും നേടി.
ഓസ്ട്രേലിയയക്ക് വേണ്ടി 49 റണ്‍സ് എടുത്ത ഒലിവര്‍ പീക് ആണ് ടോപ് സ്കോറര്‍.
പാകിസ്ഥാന് വേണ്ടി അസന്‍ അവൈസും അറാഫത് മിന്‍ഹാസും 52 റണ്‍സ് വീതം നേടി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ആയിരുന്നു ഇന്ത്യ ഫൈനലില്‍ എത്തിയത്. ഞായറാഴ്ച ആകും ഫൈനല്‍. തുടർച്ചയായ അഞ്ചാം വർഷമാണ് ഇന്ത്യ അണ്ടർ19 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്.
Read more: മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍
Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി
Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു